AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പ് ടീമില്‍ ഋഷഭ് പന്ത് സഞ്ജുവിനെ മറികടക്കുമോ? ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ ഇങ്ങനെ

Aakash Chopra About Asia Cup Indian Team Selection: ഇന്ത്യയായിരുന്നു ഔദ്യോഗിക ആതിഥേയരെങ്കിലും മത്സരം യുഎഇയില്‍ നടത്താന്‍ ബിസിസിഐ സമ്മതിക്കുകയായിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര വിലയിരുത്തുന്നു

jayadevan-am
Jayadevan AM | Published: 29 Jul 2025 19:33 PM
അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഏഷ്യാ കപ്പിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎഇയിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയായിരുന്നു ഔദ്യോഗിക ആതിഥേയരെങ്കിലും മത്സരം യുഎഇയില്‍ നടത്താന്‍ ബിസിസിഐ സമ്മതിക്കുകയായിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് പ്രമുഖ കമന്റേറ്ററും മുന്‍ താരവുമായ ആകാശ് ചോപ്ര വിലയിരുത്തുന്നു (Image Credits: PTI)

1 / 5
ജസ്പ്രീത് ബുംറ ഏഷ്യാ കപ്പിനുണ്ടാകുമോയെന്ന് സംശയമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നാല്‍ ബുംറയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ചോപ്ര പറഞ്ഞു  (Image Credits: PTI)

2 / 5
ബുംറ ഏഷ്യാ കപ്പിലുണ്ടാകുമോയെന്നത് ഒരു ചോദ്യമാണ്. അദ്ദേഹം അഞ്ചാം ടെസ്റ്റ് കളിച്ചില്ലെങ്കില്‍ ഏഷ്യാ കപ്പിലുണ്ടാകണമെന്നാണ് തന്റെ അഭിപ്രായം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്  (Image Credits: PTI)

3 / 5
മുഹമ്മദ് ഷമി ഏഷ്യാ കപ്പ് കളിക്കില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷമി കളിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ടെസ്റ്റില്‍ അദ്ദേഹമില്ല. നിലവില്‍ ടി20യിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു  (Image Credits: PTI)

4 / 5
സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് കളിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം. ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും, ഇംഗ്ലണ്ടിനെതിരെ ടി20 കളിച്ച ടീമിനെ ഏഷ്യാ കപ്പിലും നിലനിര്‍ത്തുമെന്നാണ് കരുതുന്നതെന്നും ചോപ്ര വ്യക്തമാക്കി  (Image Credits: PTI)

5 / 5