ഒന്നുങ്കില്‍ സഞ്ജു ടോപ് ഓര്‍ഡറില്‍, അല്ലെങ്കില്‍ പുറത്ത്? ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത | Asia cup 2025, IND vs SL, India will face Sri Lanka in the last match of the Super Four today, expected playing 11 here Malayalam news - Malayalam Tv9

Asia Cup 2025: ഒന്നുങ്കില്‍ സഞ്ജു ടോപ് ഓര്‍ഡറില്‍, അല്ലെങ്കില്‍ പുറത്ത്? ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

Updated On: 

26 Sep 2025 16:19 PM

Asia Cup 2025 India vs Sri Lanka predicted playing 11: ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ഓപ്പണറാകും. ഗില്‍ ഓപ്പണറാകുന്നതിന് മുമ്പ് ടി20യില്‍ സഞ്ജുവും അഭിഷേകുമായിരുന്നു ഓപ്പണര്‍മാര്‍. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു

1 / 5ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. വൈകിട്ട് എട്ടിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. അതുകൊണ്ട് തന്നെ ഇരുടീമുകളിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യ പ്രധാന താരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും വിശ്രമം നല്‍കിയേക്കും. അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെ ഇന്ന് പ്ലേയിങ് ഇലവനില്‍ പരീക്ഷിച്ചേക്കും. ഉജ്ജ്വല ഫോമിലുള്ള അഭിഷേക് ശര്‍മ ഇന്നും ഓപ്പണറായി കളിക്കും (Image Credits: PTI)

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. വൈകിട്ട് എട്ടിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. അതുകൊണ്ട് തന്നെ ഇരുടീമുകളിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യ പ്രധാന താരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും വിശ്രമം നല്‍കിയേക്കും. അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെ ഇന്ന് പ്ലേയിങ് ഇലവനില്‍ പരീക്ഷിച്ചേക്കും. ഉജ്ജ്വല ഫോമിലുള്ള അഭിഷേക് ശര്‍മ ഇന്നും ഓപ്പണറായി കളിക്കും (Image Credits: PTI)

2 / 5

എന്നാല്‍ സഹ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്ലിന് ഇന്ന് വിശ്രമം അനുവദിക്കാന്‍ നേരിയ സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗില്ലാണ് ക്യാപ്റ്റന്‍. വര്‍ക്ക്‌ലോഡ് പരിഗണിച്ച് താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കാം (Image Credits: PTI)

3 / 5

ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ഓപ്പണറാകും. ഗില്‍ ഓപ്പണറാകുന്നതിന് മുമ്പ് ടി20യില്‍ സഞ്ജുവും അഭിഷേകുമായിരുന്നു ഓപ്പണര്‍മാര്‍. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു. ഗില്‍ ഇന്നും കളിച്ചാല്‍ ചിലപ്പോള്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനും സാധ്യതയുണ്ട്. അവസരം കാത്തിരിക്കുന്ന ജിതേഷ് ശര്‍മയെ ചിലപ്പോള്‍ സഞ്ജുവിന് പകരം ഇന്ന് കളിപ്പിച്ചേക്കാം (Image Credits: facebook.com/IndianCricketTeam)

4 / 5

വണ്‍ ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവെത്തും. നാലാം സ്ഥാനത്ത് തിലക് വര്‍മയും കളിക്കും. വിന്നിങ് കോമ്പിനേഷനില്‍ പൊളിച്ചുപണി നടത്തിയില്ലെങ്കില്‍ സഞ്ജു അഞ്ചാമത് തുടരും. ഇതുവരെ അവസരം ലഭിക്കാത്ത റിങ്കു സിങ് ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തിലക് വര്‍മയെ ഇന്ന് മാറ്റി നിര്‍ത്തേണ്ടി വരും. തിലക് കളിച്ചില്ലെങ്കില്‍ സഞ്ജു നാലാം നമ്പറിലും, റിങ്കു അഞ്ചാമതും കളിക്കാനാണ് സാധ്യത (Image Credits: PTI)

5 / 5

ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തുടരും. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ഒരാള്‍ക്കും വിശ്രമം നല്‍കിയേക്കും. പകരം ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ കളിച്ചേക്കും (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും