ഒടുവില്‍ പ്ലേയിങ് ഇലവനിലേക്ക്? ഒമാനെതിരെ അര്‍ഷ്ദീപ് സിങ് കളിച്ചേക്കും | Asia cup 2025, India may change playing XI against Oman, Arshdeep Singh likely to play Malayalam news - Malayalam Tv9

Arshdeep Singh: ഒടുവില്‍ പ്ലേയിങ് ഇലവനിലേക്ക്? ഒമാനെതിരെ അര്‍ഷ്ദീപ് സിങ് കളിച്ചേക്കും

Published: 

17 Sep 2025 12:29 PM

Arshdeep Singh likely to be included in the playing XI against Oman: സമീപകാലത്ത് ടി20യില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ബൗളറാണ് അര്‍ഷ്ദീപ്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും, വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് അര്‍ഷ്ദീപിന് തിരിച്ചടിയായത്

1 / 5ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല (Image Credits: PTI)

ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല (Image Credits: PTI)

2 / 5

എതിരാളികള്‍ ശക്തര്‍ അല്ലാത്തതുകൊണ്ട് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കളി തീര്‍ക്കുന്നതിനാല്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് പോലും അവസരം ലഭിക്കുന്നില്ല. ഒമാനെതിരായ അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കും (Image Credits: PTI)

3 / 5

ജസ്പ്രീത് ബുംറയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് ഒമാനെതിരെ കളിച്ചേക്കും. ബുംറയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത (Image Credits: PTI)

4 / 5

സമീപകാലത്ത് ടി20യില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ബൗളറാണ് അര്‍ഷ്ദീപ്. എന്നാല്‍ ഏഷ്യാ കപ്പില്‍ താരത്തിന് ഇതുവരെ അവസരം ലഭിക്കാത്തത് അപ്രതീക്ഷിതമായിരുന്നു (Image Credits: PTI)

5 / 5

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും, വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് അര്‍ഷ്ദീപിന് തിരിച്ചടിയായത്. നിലവില്‍ ഇവരില്‍ ഒരാളെ മാറ്റനിര്‍ത്താനും സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ബുംറയ്ക്ക് വിശ്രമം അനുവദിച്ച്, അര്‍ഷ്ദീപിനെ അടുത്ത മത്സരത്തില്‍ കളിപ്പിക്കാനാണ് സാധ്യത (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും