Mohammed Siraj: റെഡ് ബോളിലെ ഹീറോ, ഏഷ്യാ കപ്പില്‍ ഇടമില്ല? മുഹമ്മദ് സിറാജ് പുറത്തേക്കോ?
Asia Cup 2025: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെ ഇടം നേടുമെന്നും, പുറത്താകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെ ഇടം നേടുമെന്നും, പുറത്താകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പേസര്‍ മുഹമ്മദ് സിറാജ് ടീമിലിടം നേടിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (Image Credits: PTI)

ഇംഗ്ലണ്ട് പര്യടനത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്റ്റിലെ ഹീറോയായിരുന്നെങ്കിലും ഏഷ്യാ കപ്പില്‍ ഇടം നേടുക സിറാജിന് അത്ര എളുപ്പമല്ല (Image Credits: PTI)

ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ടീമിലിടം ഉറപ്പിച്ചതാണ് കാരണം. മൂന്നാം പേസ് ഓപ്ഷനായി ഹര്‍ഷിത് റാണയെയോ, പ്രസിദ്ധ് കൃഷ്ണയെയോ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലുള്ള ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ടെന്നതും സിറാജിന് തിരിച്ചടിയാണ്. മുഹമ്മദ് ഷമിയും ടീമിലിടം നേടില്ലെന്നാണ് വിവരം (Image Credits: PTI)

ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. അതിനുശേഷം വനിതാ ഏകദിന ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും (Image Credits: PTI)