പാകിസ്ഥാന്‍ ചോദിച്ച് മേടിച്ചു, ഐസിസിയുടെ മുട്ടന്‍ പണി വരുന്നു | Asia Cup 2025, Pakistan likely to face ICC action for breaching protocol, says report Malayalam news - Malayalam Tv9

Asia Cup 2025: പാകിസ്ഥാന്‍ ചോദിച്ച് മേടിച്ചു, ഐസിസിയുടെ മുട്ടന്‍ പണി വരുന്നു

Published: 

19 Sep 2025 11:04 AM

ICC considers action against Pakistan: പ്രോട്ടോക്കോള്‍ ലംഘനം പല തവണ നടന്നതായി ചൂണ്ടിക്കാട്ടി ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് മെയില്‍ അയച്ചു. പിസിബി ഐസിസിക്ക് വിശദീകരണം നല്‍കേണ്ടി വന്നേക്കാം

1 / 5ഏഷ്യാ കപ്പില്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ച പാക് ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന സംഭവവികാസങ്ങളാണ് കാരണം (Image Credits: PTI)

ഏഷ്യാ കപ്പില്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ച പാക് ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന സംഭവവികാസങ്ങളാണ് കാരണം (Image Credits: PTI)

2 / 5

പാകിസ്ഥാന് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്നത് ചര്‍ച്ചയായിരുന്നു. ടോസ് സമയത്ത് ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നതായി ആരോപിച്ച പാക് ടീം, ഇദ്ദേഹത്തെ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു (Image Credits: PTI)

3 / 5

എന്നാല്‍ പാക് ടീമിന്റെ ആവശ്യം ഐസിസി തള്ളി. ഇതേ തുടര്‍ന്ന് യുഎഇയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാക് ടീം നിലപാടെടുത്തു. ഒടുവില്‍ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാക് ടീം കളിക്കാനിറങ്ങിയത് (Image Credits: PTI)

4 / 5

ഏതാണ്ട് ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചതും. ഇത് ഗുരുതര അച്ചടക്ക ലംഘനമായാണ് ഐസിസി കാണുന്നത്. തുടര്‍ന്ന് പ്രോട്ടോക്കോള്‍ ലംഘനം പല തവണ നടന്നതായി ചൂണ്ടിക്കാട്ടി ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് മെയില്‍ അയച്ചു (Image Credits: PTI)

5 / 5

പിസിബി ഐസിസിക്ക് വിശദീകരണം നല്‍കേണ്ടി വന്നേക്കാം. ഇതിനുശേഷം പിസിബിക്കെതിരെ ഐസിസി നടപടികളിലേക്ക് കടന്നേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്ത് തരത്തിലുള്ള നടപടിയാകും ഉണ്ടാവുകയെന്ന് വ്യക്തമല്ല (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും