'മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണം'; ഐസിസിയ്ക്ക് പരാതിനൽകി പിസിബി | Asia Cup 2025 PCB Demands Removal Of Match Referee Andy Pycroft Because Of The Violation Of ICC Code Of Conduct Malayalam news - Malayalam Tv9

Asia Cup 2025: ‘മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണം’; ഐസിസിയ്ക്ക് പരാതിനൽകി പിസിബി

Published: 

15 Sep 2025 19:08 PM

PCB Against Andy Pycroft: മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പൈക്രോഫ്റ്റിനെ പുറത്താക്കണമെന്നാണ് പിസിബിയുടെ ആവശ്യം.

1 / 5ഏഷ്യാ കപ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യക്കെതിരായ മത്സരത്തിൽ റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റ് ഐസിസി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പരാതി. (Image Courtesy- Social Media)

ഏഷ്യാ കപ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യക്കെതിരായ മത്സരത്തിൽ റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റ് ഐസിസി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പരാതി. (Image Courtesy- Social Media)

2 / 5

പരാതിനൽകിയ വിവരം പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തന്നെ അറിയിച്ചു. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്തതും ഐസിസിയുടെ നിയമങ്ങൾ ലംഘിക്കുന്നതുമായ പ്രവർത്തനം നടത്തിയ ആൻഡി പൈക്രോഫ്റ്റിനെതിരെ പിസിബി പരാതിനൽകിയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

3 / 5

ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറിയെ എത്രയും വേഗം നീക്കം ചെയ്യണമെന്നും ഐസിസിയ്ക്ക് പരാതിനൽകിയതായി മൊഹ്സിൻ നഖ്‌വി പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പൈക്രോഫ്റ്റ് ആവശ്യപ്പെട്ടു എന്ന് നേരത്തെ പിസിബി ആരോപിച്ചിരുന്നു.

4 / 5

ടോസിൻ്റെ സമയത്ത് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പൈക്രോഫ്റ്റ് ആവശ്യപ്പെട്ടിരുന്നു എന്നാണ് വാർത്താകുറിപ്പിലൂടെ പിസിബി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പൈക്രോഫ്റ്റിനെതിരായ പരാതി.

5 / 5

മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. പാകിസ്താൻ മുന്നോട്ടുവച്ച 128 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. പാകിസ്താൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും