കഴിഞ്ഞ കളി മൂന്നാം നമ്പറിൽ ഫിഫ്റ്റി; പാകിസ്താനെതിരെ സഞ്ജു സ്ഥാനം നിലനിർത്തുമോ? | Asia Cup 2025 Sanju Samson Scores Fifty In The Previous Match At Number Three Which Postion Will He Bat Today vs Pakistan Malayalam news - Malayalam Tv9

Asia Cup 2025: കഴിഞ്ഞ കളി മൂന്നാം നമ്പറിൽ ഫിഫ്റ്റി; പാകിസ്താനെതിരെ സഞ്ജു സ്ഥാനം നിലനിർത്തുമോ?

Published: 

21 Sep 2025 09:26 AM

Sanju Samson Batting Position vs Pakistan: പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസൺ ഏത് നമ്പരിൽ കളിക്കും? മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ?

1 / 5ഏഷ്യാ കപ്പിൽ ഒമാനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചത് മൂന്നാം നമ്പറിലാണ്. മത്സരത്തിൽ ഫിഫ്റ്റിയടിച്ച സഞ്ജു മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി. ബാറ്റിംഗ് ഓർഡറിൽ അഞ്ചാം നമ്പറിലുള്ള താൻ ടോപ്പ് ഓർഡർ കളിക്കാൻ അർഹനാണെന്ന വാദമാണ് സഞ്ജു ഉയർത്തുന്നത്. (Image Credits- PTI)

ഏഷ്യാ കപ്പിൽ ഒമാനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചത് മൂന്നാം നമ്പറിലാണ്. മത്സരത്തിൽ ഫിഫ്റ്റിയടിച്ച സഞ്ജു മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി. ബാറ്റിംഗ് ഓർഡറിൽ അഞ്ചാം നമ്പറിലുള്ള താൻ ടോപ്പ് ഓർഡർ കളിക്കാൻ അർഹനാണെന്ന വാദമാണ് സഞ്ജു ഉയർത്തുന്നത്. (Image Credits- PTI)

2 / 5

കഴിഞ്ഞ കളി സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാതെയാണ് മറ്റുള്ളവർ കളിച്ചത്. അഞ്ച് റൺസ് നേടിയ ശുഭ്മൻ ഗിൽ രണ്ടാം ഓവറിൽ പുറത്തായപ്പോൾ സഞ്ജു ക്രീസിലെത്തി. മൂന്നാം നമ്പറിൽ കളിക്കേണ്ട തിലക് വർമ്മ ഇറങ്ങിയത് ഏഴാം നമ്പരിൽ. അതായത് ഇതൊരു പരീക്ഷണമായിരുന്നു.

3 / 5

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു പിടിച്ചുനിന്നു എന്നത് പ്രധാനമാണ്. ആദ്യ ഓവർ മുതൽ തീരെ ബൗൺസില്ലാത്ത പന്തുകൾ ബാറ്റർമാരെ കുഴപ്പിച്ചിരുന്നു. സഞ്ജുവും പലതവണ ബീറ്റണായി. എന്നിട്ടും ക്ഷമയോടെ പിടിച്ചുനിന്ന സഞ്ജു തൻ്റെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് നേടിയത്.

4 / 5

യുഎഇയിലെ പിച്ചുകൾ പൊതുവേ ഇങ്ങനെയാണ്. സ്പിന്നർമാർ നേട്ടമുണ്ടാക്കുന്ന, വേഗതയും ബൗൺസും കുറഞ്ഞ പിച്ചുകളാണ്. ഐപിഎൽ പോലെ റെക്കോർഡുകൾ ഭേദിക്കുന്ന ടോട്ടലുകൾ യുഎഇയിൽ പിറക്കില്ല. ഇത്തരം പിച്ചുകളിൽ ക്ഷമയും ക്രോസ് ബാറ്റഡ് ഷോട്ടുകൾ കുറയ്ക്കുകയുമാണ് വേണ്ടത്.

5 / 5

ഇന്ത്യയുടെ അതിവേഗ ടി20 ടെംപ്ലേറ്റിനോട് ചേർന്ന് നിൽക്കാനാവുമോ എന്ന് സംശയമാണെങ്കിലും ഇത്തരം പിച്ചുകളിൽ ശുഭ്മൻ ഗിൽ തിളങ്ങുമെന്നത് ഉറപ്പാണ്. ടെക്നിക്കലി സഞ്ജുവിനെക്കാൾ മികച്ച താരമാണ് ഗിൽ. അതുകൊണ്ട് തന്നെ സഞ്ജു അഞ്ചാം നമ്പറിൽ തന്നെ തുടരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും