അടുത്ത മത്സരത്തിലും പ്രതീക്ഷയില്ല, ബാറ്റിങിനായി സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും | Asia cup 2025, Sanju Samson's wait to bat continues, top order settles the match Malayalam news - Malayalam Tv9

Sanju Samson: അടുത്ത മത്സരത്തിലും പ്രതീക്ഷയില്ല, ബാറ്റിങിനായി സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Published: 

15 Sep 2025 11:55 AM

Number five batting position poses a challenge for Sanju Samson: ദുര്‍ബലരായ ഒമാനെതിരെയാണ് അടുത്ത മത്സരം. ഇതിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. സൂപ്പര്‍ 4 മത്സരങ്ങളില്‍ താരത്തിന് ബാറ്റിങിന് അവസരം ലഭിച്ചേക്കും

1 / 5ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിലും ബാറ്റിങിന് അവസരം ലഭിക്കാതെ മലയാളി താരം സഞ്ജു സാംസണ്‍. 'എതിര്‍ ടീമുകള്‍ പോരാ'ത്തതാണ് യഥാര്‍ത്ഥത്തില്‍ സഞ്ജുവിന് തിരിച്ചടിയായത്. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 4.3 ഓവറില്‍ വിജയലക്ഷ്യമായ 58 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു (Image Credits: PTI)

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിലും ബാറ്റിങിന് അവസരം ലഭിക്കാതെ മലയാളി താരം സഞ്ജു സാംസണ്‍. 'എതിര്‍ ടീമുകള്‍ പോരാ'ത്തതാണ് യഥാര്‍ത്ഥത്തില്‍ സഞ്ജുവിന് തിരിച്ചടിയായത്. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 4.3 ഓവറില്‍ വിജയലക്ഷ്യമായ 58 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു (Image Credits: PTI)

2 / 5

ഇതോടെ, അഞ്ചാം നമ്പറിലുള്ള സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരായ മത്സരത്തില്‍ 130 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 15.5 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ഈ മത്സരത്തിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല (Image Credits: PTI)

3 / 5

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ അഞ്ചാമതിറങ്ങിയ ബാറ്റര്‍ക്ക് വരെയാണ് അവസരം ലഭിച്ചത്. ടീം ലിസ്റ്റില്‍ അഞ്ചാമതാണ് സഞ്ജുവെങ്കിലും, ആ നമ്പറില്‍ ബാറ്റിങിന് എത്തിയത് ശിവം ദുബെയായിരുന്നു. തിലക് വര്‍മ പുറത്തായപ്പോള്‍ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ദുബെയെ ഇറക്കിയതാണെന്ന് കരുതുന്നു (Image Credits: PTI)

4 / 5

എന്നാല്‍ വിജയലക്ഷ്യത്തിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ അത്തരം കോമ്പിനേഷന്‍ നടപ്പാക്കേണ്ട കാര്യമില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ദുര്‍ബലരായ ഒമാനെതിരെയാണ് അടുത്ത മത്സരം (Image Credits: PTI)

5 / 5

ഇതിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. സൂപ്പര്‍ 4 മത്സരങ്ങളില്‍ താരത്തിന് ബാറ്റിങിന് അവസരം ലഭിച്ചേക്കും. അവിടെയും ശക്തരായ എതിരാളികള്‍ ഇല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും