ഗിൽ ഓപ്പണർ; വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ: യുഎഇക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ | Asia Cup 2025 Shubman Gill To Open Jiteh Sharma As Wicket Keeper India Proabable Playing Eleven Against UAE Malayalam news - Malayalam Tv9

Asia Cup 2025: ഗിൽ ഓപ്പണർ; വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ: യുഎഇക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

Published: 

10 Sep 2025 11:31 AM

India Proabable Eleven vs UAE: ഏഷ്യാ കപ്പിൽ സഞ്ജു കളിക്കില്ലെന്നുറപ്പാണ്. ഗിൽ ഓപ്പൺ ചെയ്യുമ്പോൾ ജിതേഷ് ശർമ്മയാവും വിക്കറ്റ് കീപ്പർ. യുഎഇക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെയാവും.

1 / 5ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. സഞ്ജു കളിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾക്ക് ഏറെക്കുറെ മറുപടി ലഭിച്ചുകഴിഞ്ഞു. പലകാര്യങ്ങളും ചേർത്തുവായിക്കുമ്പോൾ സഞ്ജു കളിക്കില്ലെന്നത് ഉറപ്പാണ്. യുഎഇക്കെതിരായ സാധ്യതാ ഇലവൻ ഇങ്ങനെ. (Image Credits- PTI)

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. സഞ്ജു കളിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾക്ക് ഏറെക്കുറെ മറുപടി ലഭിച്ചുകഴിഞ്ഞു. പലകാര്യങ്ങളും ചേർത്തുവായിക്കുമ്പോൾ സഞ്ജു കളിക്കില്ലെന്നത് ഉറപ്പാണ്. യുഎഇക്കെതിരായ സാധ്യതാ ഇലവൻ ഇങ്ങനെ. (Image Credits- PTI)

2 / 5

സഞ്ജു ഓപ്പൺ ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്. അഭിഷേക് ശർമ്മ- ഒന്നാം നമ്പർ ടി20 ബാറ്റർ, ശുഭ്മൻ ഗിൽ- വൈസ് ക്യാപ്റ്റൻ എന്നിവരാവും ഓപ്പണിംഗ്. മൂന്നാം നമ്പറിൽ ടി20 റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരനായ തിലക് വർമ്മ കളിക്കും. അതുകൊണ്ട് തന്നെ ഈ സ്ഥാനങ്ങളിൽ സഞ്ജു കളിക്കില്ല.

3 / 5

നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ, ആറാം നമ്പരിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ. ജിതേഷിനെ മാറ്റി അഞ്ചാം നമ്പരിൽ സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. എന്നാൽ, ഫിനിഷറായി ഐപിഎലിലും ഇന്ത്യൻ ടീമിലും മികച്ചുനിൽക്കുന്ന താരമാണ് ജിതേഷ്.

4 / 5

സ്പിന്നർമാരെ തുണയ്ക്കുന്ന യുഎഇ പിച്ചിൽ വരുൺ ചക്രവർത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറും അക്സർ പട്ടേൽ സ്പിൻ ഓൾറൗണ്ടറുമാവും. ഏഴാം നമ്പരിൽ ശിവം ദുബേയാവും. ഈ റോളിൽ റിങ്കു സിംഗിനും സാധ്യതയുണ്ടെങ്കിലും ഓൾറൗണ്ടർ ആണെന്നത് ശിവം ദുബേയ്ക്ക് ഗുണം ചെയ്യും.

5 / 5

ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും സ്പെഷ്യലിസ്റ്റ് പേസർമാർ. ഹാർദിക് പാണ്ഡ്യയിൽ പേസ് ബൗളിംഗ് ഓൾറൗണ്ടറുണ്ട്. ഏഴ് ബൗളിംഗ് ഓപ്ഷനും എട്ട് ബാറ്റിംഗ് ഓപ്ഷനുമാണ് ഈ ഇലവനിൽ ടീം ഇന്ത്യക്കുള്ളത്. കുൽദീപ് യാദവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുക ബുദ്ധിമുട്ടാവും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും