ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിക്കാന്‍ ഇന്ത്യ, ബംഗ്ലാദേശിനെതിരെ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ | Asia cup 2025 super four, IND vs BAN, check India's expected playing 11 against Bangladesh Malayalam news - Malayalam Tv9

Asia Cup 2025: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിക്കാന്‍ ഇന്ത്യ, ബംഗ്ലാദേശിനെതിരെ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ?

Published: 

24 Sep 2025 13:04 PM

Asia Cup 2025 India vs Bangladesh: അഞ്ചാം നമ്പറിലാണ് സംശയം. സഞ്ജു സാംസണ് ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ട്, ഇന്ത്യ ജിതേഷ് ശര്‍മയെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സഞ്ജു അഞ്ചാം നമ്പറില്‍ തുടരുമെന്നാണ് സൂചന

1 / 5ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് എട്ടിന് ദുബായിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലുറപ്പിക്കാം. ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍ നോക്കാം (Image Credits: PTI)

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് എട്ടിന് ദുബായിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലുറപ്പിക്കാം. ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍ നോക്കാം (Image Credits: PTI)

2 / 5

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും കളിക്കുമെന്നതില്‍ സംശയമില്ല. സൂര്യകുമാര്‍ യാദവ് വണ്‍ ഡൗണായി ഇറങ്ങും. നാലാം നമ്പറില്‍ തിലക് വര്‍മയെത്തും (Image Credits: PTI)

3 / 5

അഞ്ചാം നമ്പറിലാണ് സംശയം. സഞ്ജു സാംസണ് ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ട്, ഇന്ത്യ ജിതേഷ് ശര്‍മയെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സഞ്ജു അഞ്ചാം നമ്പറില്‍ തുടരുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന (Image Credits: PTI)

4 / 5

ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയും, അക്‌സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാര്‍. റിങ്കു സിങിന് ഈ മത്സരത്തിലും സ്ഥാനം പ്രതീക്ഷിക്കേണ്ട. ഇനി ബൗളര്‍മാരെ നോക്കാം (Image Credits: PTI)

5 / 5

കുല്‍ദീപ് യാദവും, വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് കളിക്കുമെന്ന് ഉറപ്പ്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കി അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബുംറ കളിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ചുരുക്കത്തില്‍ കഴിഞ്ഞ മത്സരത്തില്‍ പ്ലേയിങ് ഇലവന്‍ ഇന്ത്യ മാറ്റമില്ലാതെ നിലനിര്‍ത്തിയേക്കും (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും