AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri Fasting 2025: കുടലിനെ സംരക്ഷിക്കാം, ദഹനക്കേട് ഒഴിവാക്കാം; നവരാത്രി വ്രതത്തിൽ ശ്രദ്ധിക്കേണ്ടത്

Navratri Food Diet: കൃത്യമായ രീതിയിൽ ഭക്ഷണം ക്രമീകരിച്ചാൽ കുടലിനും നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വ്രതം അനുഷ്ടിക്കുന്നത് ​ഗുണകരമാക്കാനും സാധിക്കും. ഉപവാസം എപ്പോഴും കുടലിന് വിശ്രമം നൽകുന്ന പ്രക്രിയയാണ്.

neethu-vijayan
Neethu Vijayan | Published: 24 Sep 2025 12:36 PM
നവരാത്രി വ്രതം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പലരും നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. എന്നാൽ തെറ്റായ ഭക്ഷണ രീതിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. കാരണം ഇത് കുടലിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുമൂലം ദഹനക്കേടും അസിഡിറ്റിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. (Image Credits: Getty Images)

1 / 5
കൃത്യമായ രീതിയിൽ ഭക്ഷണം ക്രമീകരിച്ചാൽ കുടലിനും നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വ്രതം അനുഷ്ടിക്കുന്നത് ​ഗുണകരമാക്കാനും സാധിക്കും. ഉപവാസം എപ്പോഴും കുടലിന് വിശ്രമം നൽകുന്ന പ്രക്രിയയാണ്. കാരണം നിങ്ങൾ ഭക്ഷണം കഴിക്കാത്ത സമയങ്ങളിൽ വീക്കം കുറയുകയും, ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5
കൂടാതെ മലബന്ധം, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കും. എല്ലാ ഉപവാസ രീതികളും ഇത്തരത്തിൽ ​ഗുണകരമാകണമെന്നില്ല. ഒരുദിവസത്തെ ഉപവാസം അവസാനിക്കുമ്പോൾ കട്ടിയുള്ളതോ, വറുത്തതോ, കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തെ കുഴപ്പത്തിലാക്കുന്നു. ഇത് വയറ് വീർത്തുകെട്ടാൻ കാരണമാകുന്ന രീതിയാണ്. അതിനാൽ വളരെ ലളിതമായ ഭക്ഷണരീതി ശീലിക്കുക. (Image Credits: Getty Images)

3 / 5
വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ ഉപയോഗിച്ചുള്ള ഉപവാസം ഒഴിവാക്കണം. ശരീരത്ത് ജലാംശം നിലനിർത്തുകയും നാരുകളുടെ അളവ് നിലനിർത്തുകയും ചെയ്തുകൊണ്ടാകണം ഉപവാസം. അതിനായി പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. നിങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് ആരോ​ഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രം ഉപവാസത്തിലേക്ക് പോകുക. (Image Credits: Getty Images)

4 / 5
ദഹനത്തെ സഹായിക്കുന്നതിന് ഇഞ്ചി, പെരുംജീരകം, ജീരകം തുടങ്ങിയ കുടലിന് ആശ്വാസം നൽകുന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ ഭക്ഷണം പാകം ചെയ്യുമ്പോൾ നെയ്യ് അല്ലെങ്കിൽ എണ്ണകൾ മിതമായി മാത്രം ഉപയോഗിക്കുക. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക. (Image Credits: Getty Images)

5 / 5