Suryakumar Yadav: കൊഞ്ചം അങ്ക പാര് കണ്ണാ, ഫിറ്റ്‌നസ് ടെസ്റ്റ് പാസായി സൂര്യ
Suryakumar Yadav fitness updates: സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നായകന്‍. കഴിഞ്ഞ ഐപിഎല്‍ സീസണിലടക്കം മികച്ച ഫോമിലുള്ള സൂര്യയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും

ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചു. സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്ന് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു (Image Credits: PTI)

ഇതോടെ സൂര്യ ഏഷ്യാ കപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുമേറി. പിന്നാലെ സൂര്യയുടെ അഭാവത്തില്‍ ആരായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്നതെടക്കം ചര്‍ച്ചകളും ശക്തമായി (Image Credits: PTI)

എന്നാല്‍ സൂര്യ കായികക്ഷമത വീണ്ടെടുത്ത പശ്ചാത്തലത്തില്‍ അത്തരം ചര്‍ച്ചകള്‍ ഇനി അപ്രസക്തമാണ്. സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നായകന്‍ (Image Credits: PTI)

കഴിഞ്ഞ ഐപിഎല്‍ സീസണിലടക്കം മികച്ച ഫോമിലുള്ള സൂര്യയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ക്യാപ്റ്റനെന്ന നിലയിലും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് (Image Credits: PTI)

ഐപിഎല്‍ സമാപിച്ചതിന് ശേഷം ചികിത്സയുമായി ബന്ധപ്പെട്ട് സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ താരം യുകെയിലേക്ക് പോയിരുന്നു. കഴിഞ്ഞ ജൂണില്‍ ജര്‍മനിയിലെ മ്യൂണിച്ചിലേക്ക് പുറപ്പെട്ടു. അവിടെ വച്ചാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത് (Image Credits: PTI)