'ഏഷ്യാ കപ്പ് ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും'; പ്രതീക്ഷയോടെ ബിസിസിഐ | Asia Cup 2025 Trophy Will Reach India In One Or Two Days Says BCCI Joint Secretary Devajit Saikia To PTI Malayalam news - Malayalam Tv9

Asia Cup 2025: ‘ഏഷ്യാ കപ്പ് ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും’; പ്രതീക്ഷയോടെ ബിസിസിഐ

Updated On: 

31 Oct 2025 20:34 PM

Asia Cup Trophy To India: ഏഷ്യാ കപ്പ് ട്രോഫി ഉടൻ ഇന്ത്യയിലെത്തുമെന്ന് ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ദേവജിത് സൈകിയ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

1 / 5ഏഷ്യാ കപ്പ് ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രത്യാശ പ്രകടിപ്പിച്ചു. (Image Credits- PTI)

ഏഷ്യാ കപ്പ് ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രത്യാശ പ്രകടിപ്പിച്ചു. (Image Credits- PTI)

2 / 5

ബിസിസിഐ ജോയിൻ്റ് സെക്രട്ടറി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തിനകം ട്രോഫി എത്തിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

3 / 5

"ഒരു മാസത്തിന് ശേഷവും ട്രോഫി കൈമാറാത്തതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. 10 ദിവസം മുൻപ് ഞങ്ങൾ ഐസിസി ചെയർമാന് കത്തെഴുതിയിരുന്നു. പക്ഷേ, അവരുടെ നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല." വിഡിയോ അഭിമുഖത്തിൽ ദേവജിത് സൈകിയ പറഞ്ഞു.

4 / 5

"ഇപ്പോഴും അവർ ട്രോഫി അവിടെ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തന്നെ ട്രോഫി മുംബൈയിലെ ബിസിസിഐ ഓഫീസിലെത്തുമെന്ന് ഞാൻ കരുതുന്നു. തന്നില്ലെങ്കിൽ നവംബർ നാലിന് ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം പരാതിപ്പെടും.

5 / 5

"ഞങ്ങൾ ഈ വിഷയം പരിഹരിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. ട്രോഫി ഇന്ത്യയിലെത്തുമെന്ന് എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഉറപ്പുനൽകുന്നു. എപ്പോഴാണ് അത് എത്തുക എന്നത് ഉറപ്പായിട്ടില്ല. പക്ഷേ, ഒരു ദിവസം ട്രോഫി ഉറപ്പായും ഇന്ത്യയിലെത്തും."- സൈകിയ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും