Asia Cup 2025: ഏഷ്യാ കപ്പില്‍ തിളങ്ങുന്നത് ഈ മൂന്ന് താരങ്ങള്‍, വീരേന്ദര്‍ സെവാഗിന്റെ പ്രവചനം
Asia Cup 2025 Game Changers: ഏഷ്യാ കപ്പില്‍ തിളങ്ങുമെന്ന പ്രതീക്ഷിക്കുന്ന മൂന്ന് താരങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. സെവാഗ് തിരഞ്ഞെടുത്ത മൂന്ന് പേരില്‍ സൂര്യകുമാര്‍ യാദവോ, ശുഭ്മാന്‍ ഗില്ലോ, സഞ്ജു സാംസണോ ഒന്നുമില്ല

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് സെപ്തംബര്‍ ഒമ്പതിന് തുടങ്ങും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ജേതാക്കളാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ, ഏഷ്യാ കപ്പില്‍ തിളങ്ങുമെന്ന പ്രതീക്ഷിക്കുന്ന മൂന്ന് താരങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ് (Image Credits: PTI)

സെവാഗ് തിരഞ്ഞെടുത്ത മൂന്ന് പേരില്‍ സൂര്യകുമാര്‍ യാദവോ, ശുഭ്മാന്‍ ഗില്ലോ, സഞ്ജു സാംസണോ ഒന്നുമില്ല. സെവാഗ് തിരഞ്ഞെടുത്ത ആ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം (Image Credits: PTI)

ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററും, ഓപ്പണറുമായ അഭിഷേക് ശര്‍മയാണ് സെവാഗ് തിരഞ്ഞെടുത്ത ഒരു താരം. കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചത് മുതല്‍ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള താരം കൂടിയാണ് അഭിഷേക് (Image Credits: PTI)

ജസ്പ്രീത് ബുംറയാണ് സെവാഗ് തിരഞ്ഞെടുത്ത മറ്റൊരു താരം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ബുംറ ദേശീയ ടീമിനായി ടി20 കളിക്കുന്നത്. ബുംറയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് കരുത്താകും (Image Credits: PTI)

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഗെയിം ചേഞ്ചറാകുമെന്ന് സെവാഗ് പറയുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് വരുണ്‍ പുറത്തെടുത്തത്. 18 മത്സരങ്ങളില്‍ നിന്ന് താരം 33 വിക്കറ്റകള്‍ വീഴ്ത്തി (Image Credits: PTI)