Asia Cup 2025: പണി കിട്ടുന്നത് ഗില്ലിനോ, സഞ്ജുവിനോ? ഏഷ്യാ കപ്പില്‍ സെലക്ഷന്‍ തലവേദന
Asia cup 2025 Indian Team Selection Dilemma: ഗില്ലിനെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെ തഴഞ്ഞ് ഗില്ലിനെ ഉള്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ റെവ്‌സ്‌പോര്‍ട്‌സിനോട് പ്രതികരിച്ചു

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ സെലക്ഷന്‍ തലവേദന. ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് പ്രധാന പ്രതിസന്ധി. ഗില്ലിനെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

കഴിഞ്ഞ 10 ടി20യില്‍ മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ തഴഞ്ഞ് ഗില്ലിനെ ഉള്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ റെവ്‌സ്‌പോര്‍ട്‌സിനോട് പ്രതികരിച്ചു. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റായ അഭിഷേക് ശര്‍മയും, രണ്ടാം നമ്പര്‍ ബാറ്ററായ തിലക് വര്‍മയും ടീമില്‍ സ്ഥാനം അരക്കിട്ടുറപ്പിച്ചതും ഗില്ലിന് പ്രതിസന്ധിയായേക്കാം (Image Credits: PTI)

മാത്രമല്ല, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ നടന്ന ടി20 പരമ്പരയിലെ അതേ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. അടുത്ത വർഷത്തെ ഹോം ടി20 ലോകകപ്പിനുള്ള റിഹേഴ്‌സലായാണ് ഏഷ്യാ കപ്പിനെ ടീം മാനേജ്‌മെന്റ് കാണുന്നത് (Image Credits: PTI)

അതേസമയം, ഏഷ്യാ കപ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്ന് മുന്‍താരം ദീപ് ദാസ് ഗുപ്ത പറഞ്ഞു. സഞ്ജു ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു (Image Credits: PTI)

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഗില്ലാണ് നല്ലതെന്നാണ് ദീപ്ദാസ് ഗുപ്തയുടെ അഭിപ്രായം. മധ്യനിരയില്‍ സഞ്ജുവാണോ, ജിതേഷ് ശര്‍മയാണോ കളിക്കേണ്ടതെന്ന് മാനേജ്‌മെന്റ് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI)