Astrology Tips: സ്വര്‍ഗവാതില്‍ ഏകാദശി വ്രതം അനുഷ്ഠിക്കാം; ചിട്ടവട്ടങ്ങള്‍ ഇങ്ങനെ
Swargavathil Ekadashi Rituals: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭോക്ഷേഹ്യും പുണ്ഡരീകാക്ഷ ശരണം മേ ഭവാച്യുത എന്ന ശ്ലോകം ഉരുവിടുക. ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടാകും.

ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വര്‍ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി വന്നെത്തിയിരിക്കുകയാണ്. ജനുവരി 10നാണ് ഏകാദശി ആചരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി നോറ്റവര്‍ തീര്‍ച്ചയായും സ്വര്‍ഗവാതി ഏകാദശിയും നോല്‍ക്കണമെന്നാണ്. (Image Credits: Getty Images)

ഈ ദിവസം വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ മുന്‍ വാലിതിലിലൂടെ അകത്ത് കടന്ന് പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയാല്‍ സ്വര്‍ഗവാതില്‍ കടക്കുന്നതിന് സമമാണെന്നാണ് വിശ്വാസം. (Image Credits: Getty Images)

സ്വര്‍ഗവാതില്‍ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ ആരംഭിക്കേണ്ടത് തലേ ദിവസം മുതലാണ്. തലേന്ന് ഒരിക്കലൂണ് നടത്തി വേണം വ്രതം തുടങ്ങാന്‍. ഏകാദശിയുടെ ദിവസം പൂര്‍ണമായ ഉപവാസമാണ് വേണ്ടത്. (Image Credits: sarayut Thaneerat/Getty Images Creative)

അതിന് സാധിക്കാത്തവര്‍ക്ക് ധാന്യാഹാരം ഒഴിവാക്കി വ്രതം അനുഷ്ഠിക്കാവുന്നതാണ്. അന്നേ ദിവസം എണ്ണ തേച്ച് കുളിക്കാനോ പകല്‍ സമയത്ത് ഉറങ്ങാനോ പാടുള്ളതല്ല. ശുദ്ധിയുള്ള വെള്ള നിറത്തിലുള്ള വസ്ത്രം വേണം ധരിക്കാന്‍. (Image Credits: Surasak Suwanmake/Getty Images Creative)

വ്രതം നോറ്റ് വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ഒരു വാതിലില്‍ കൂടി കടന്ന് മറ്റൊരു വാതിലില്‍ കൂടി വേണം പുറത്തുകടക്കാന്‍. മറ്റുള്ള ചിന്തകള്‍ ഒഴിവാക്കി വിഷ്ണു ദ്വാദശ നാമങ്ങള്‍, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം എന്നിവ ചൊല്ലുക. ഏകാദശിയുടെ പിറ്റേ ദിവസം തുളസിലയും മലരും ഇട്ട തീര്‍ഥം കുടിത്ത് വ്രതം അവസാനിപ്പിക്കാവുന്നതാണ്. (Image Credits: sarayut Thaneerat/Getty Images Creative)