India vs England: കാപട്യം പുറത്തായി; ബെന്‍ സ്റ്റോക്‌സിനെയും ഇംഗ്ലണ്ട് ടീമിനെയും കുടഞ്ഞ് ഓസീസ് മാധ്യമങ്ങള്‍
Australian media slams Ben Stokes and England: മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ അവസാന ദിനം മോശം പെരുമാറ്റമാണ് ഇംഗ്ലണ്ട് ടീം പുറത്തെടുത്തത്. സ്‌റ്റോക്‌സിനെയും ഇംഗ്ലണ്ട് ടീമിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍.

തങ്ങള്‍ വിജയിക്കുമെന്ന് കരുതിയ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സമനില പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ അതിന്റെ ഫ്രസ്‌ട്രേഷന്‍ മത്സരം അവസാനിക്കും മുമ്പ് ഇംഗ്ലണ്ട് ടീം മൈതാനത്ത് പുറത്തെടുത്തിരുന്നു. രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാമെന്ന ഓഫറുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രംഗത്തെത്തുകയായിരുന്നു (Image Credits: PTI)

ഇരുവരും സെഞ്ചുറി നേടുന്നത് തടയുന്നതിനായിരുന്നു സ്റ്റോക്‌സ് ഈ കുരുട്ടുബുദ്ധി പുറത്തെടുത്തത്. എന്നാല്‍ ജഡേജയും വാഷിങ്ടണും സ്റ്റോക്‌സിന്റെ തന്ത്രത്തില്‍ വീണില്ല. ഇത് ഇംഗ്ലണ്ട് ടീമിനെ പ്രകോപിപ്പിച്ചു (Image Credits: PTI)

തുടര്‍ന്ന് അവര്‍ അമ്പയറുടെ അടുത്ത് പരാതിയുമായി എത്തിയെങ്കിലും ഇരുടീമുകളും സമ്മതിക്കാതെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാനാകില്ലെന്നായിരുന്നു അമ്പയറുടെ നിലപാട്. ഇപ്പോഴിതാ സ്‌റ്റോക്‌സിനെയും ഇംഗ്ലണ്ട് ടീമിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ (Image Credits: PTI)

ഇംഗ്ലണ്ട് വിലപിക്കുന്നത് ഒഴിവാക്കൂവെന്നും പറഞ്ഞ് ബ്രിസ്‌ബേന്‍ ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിന്റേത് മോശമായ പെരുമാറ്റമായിരുന്നുവെന്ന് ഹെറാള്‍ഡ് സണ്‍ വിമര്‍ശിച്ചു. ആഷസ് പര്യടനത്തിന് മുമ്പ് ഇംഗ്ലണ്ട് ഐഡന്റിറ്റി പ്രതിസന്ധി നേരിടുന്നുവെന്ന് കോഡ് സ്‌പോര്‍ട്‌സ് തുറന്നടിച്ചു (Image Credits: PTI)

മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയിലായെങ്കിലും പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അവസാന മത്സരം ഓവലില്‍ ജൂലൈ 31ന് ആരംഭിക്കും. പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് ഇനി സാധിക്കില്ലെങ്കിലും ഒപ്പമെത്താന്‍ ഈ മത്സരത്തിലെ വിജയം അനിവാര്യമാണ് (Image Credits: PTI)