AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Avittam Third Onam 2025: അവിട്ടക്കട്ട കഴിക്കാം, ‘അമ്മായിയോണം’ കൂടാം; മൂന്നാം ഓണത്തിന് ആശംസകള്‍ നേരാം

Avittam Third Onam 2025 wishes in Malayalam: ആഘോഷം തുടരും. തിരുവോണത്തോളം ഗംഭീരമെന്ന് പറയാനാകില്ലെങ്കിലും, മൂന്നാം ഓണവും, നാലാം ഓണവും ഒട്ടും മോശമല്ല. തിരുവോണത്തെ അപേക്ഷിച്ച് അല്‍പം ആലസ്യത്തിന്റേതാണ് മൂന്നാം ഓണം

jayadevan-am
Jayadevan AM | Updated On: 05 Sep 2025 15:33 PM
തിരുവോണത്തോടെ മലയാളിക്ക് ഓണാഘോഷം തീരുന്നില്ല. ചതയം വരെ (നാലാം ഓണം) ആഘോഷം തുടരും. തിരുവോണത്തോളം ഗംഭീരമെന്ന് പറയാനാകില്ലെങ്കിലും, മൂന്നാം ഓണവും, നാലാം ഓണവും ഒട്ടും മോശമല്ല. തിരുവോണത്തെ അപേക്ഷിച്ച് അല്‍പം ആലസ്യത്തിന്റേതാണ് മൂന്നാം ഓണം (Image Credits: PTI)

1 / 5
തിരുവോണദിനത്തിലെ വിഭവസമൃദ്ധമായ സദ്യ അവിട്ടം നാളില്‍ പ്രതീക്ഷിക്കേണ്ട. തിരുവോണത്തിന് ഗംഭീരമായി സദ്യ ഒരുക്കേണ്ടി വരുന്നതുകൊണ്ട്, വിഭവങ്ങളില്‍ പലതും ബാക്കിവരും. കഷ്ടപ്പെട്ടുണ്ടാക്കിയ വിഭവങ്ങള്‍ അങ്ങനെ കളയാനാകിലല്ലോ? അതുകൊണ്ട് തന്നെ അത് സൂക്ഷിച്ചുവയ്ക്കും (Image Credits: PTI)

2 / 5
ഇന്നത്തെ കാലത്ത് കൂടുതലും ഫ്രിഡ്ജിലായിരിക്കും ബാക്കിവരുന്ന വിഭവങ്ങളുടെ സ്ഥാനം. ഈ വിഭവങ്ങള്‍ വച്ചാണ് സാധാരണക്കാര്‍ അവിട്ടം നാളും കൊണ്ടാടുന്നത്. മിച്ച വരുന്നവ മൂന്നാം ഓണത്തിന് ഭക്ഷണമാക്കുന്നതിനെയാണ് അവിട്ടക്കട്ട എന്ന് പറയുന്നത്. എല്ലാ കറികള്‍ക്കുമൊപ്പം തൈരും ചമ്മന്തിയുമൊക്കെ ചേര്‍ത്താണ് അവിട്ടക്കട്ട അകത്താക്കുന്നത് (Image Credits: PTI)

3 / 5
പണ്ട് കാലത്ത് മൂന്നാം ഓണം അമ്മായിയോണം എന്ന പേരിലും ആചരിക്കാറുണ്ട്. തിരുവോണത്തിലെ ഒരുക്കങ്ങള്‍ക്ക് നേൃത്വം നല്‍കിയ അമ്മായിയെ ആദരവോടെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് മൂന്നാം ഓണത്തിന്റെ അന്നാണ്. അവിട്ടം നാളില്‍ ഉച്ചയ്ക്ക് അവിടെ നടക്കുന്ന ആഘോഷമാണ് അമ്മായിയോണം എന്ന പേരില്‍ അറിയപ്പെട്ടത്. എന്നാല്‍ ഇന്ന് അമ്മായിയോണം അത്ര പ്രസിദ്ധമല്ല (Image Credits: PTI)

4 / 5
അവിട്ടം നാളില്‍ നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് പങ്കുവയ്ക്കാന്‍ പറ്റിയ ചില ആശംസകള്‍ നോക്കാം. 'എല്ലാവര്‍ക്കും അവിട്ടം ദിനാശംസകള്‍'. 'ആഘോഷങ്ങളുടെ ശോഭ ഒട്ടും കെടാതെ മൂന്നാം ഓണമെത്തി, എല്ലാവര്‍ക്കും ആശംസകള്‍'. 'അവിട്ടക്കട്ട കഴിക്കാം, അമ്മായിയോണം കൂടാം, എല്ലാവര്‍ക്കും മൂന്നാം ഓണദിനാശംസകള്‍'. 'ഒരുമിച്ച് ആഘോഷിക്കാം, ഒത്തുചേര്‍ന്ന് കൊണ്ടാടാം, എല്ലാവര്‍ക്കും അവിട്ട ദിനാശംസകള്‍'. 'മൂന്നോണം മുക്കിമൂളി, എല്ലാവര്‍ക്കും ആശംസകള്‍' (Image Credits: PTI)

5 / 5