രണ്ടില്‍ നിന്ന് അഞ്ചിലേക്ക് ഇപ്പോള്‍ 12; ഓണത്തിന് പച്ചക്കറിക്കും മുകളില്‍ പോകും വാഴയില | Banana Leaf Price increased from 5 to 12 in Kerala with a further rise expected during Onam 2025 Malayalam news - Malayalam Tv9

Banana Leaf Price Hike: രണ്ടില്‍ നിന്ന് അഞ്ചിലേക്ക് ഇപ്പോള്‍ 12; ഓണത്തിന് പച്ചക്കറിക്കും മുകളില്‍ പോകും വാഴയില

Published: 

30 Aug 2025 11:06 AM

Onam 2025 Banana Leaf Cost: ഓണസദ്യയ്ക്കായുള്ള വാഴയിലയും നമ്മളിലേക്ക് എത്തുന്നത് കേരളത്തിന് പുറത്ത് നിന്ന് തന്നെ. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വാഴയിലയെത്തുന്നത്.

1 / 5ഓണസദ്യ നന്നായി ഒന്ന് ഉണ്ണണം എന്നുണ്ടെങ്കില്‍ വാഴയില ഇല്ലാതെ എങ്ങനെയാണ്. സദ്യയൊരുക്കാനുള്ള സാധനങ്ങളെല്ലാം തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികളെ തേടിയെത്തുന്നത്. എന്നാല്‍ പച്ചക്കറികളും അരിയും മാത്രം പോരല്ലോ സദ്യയുണ്ണാന്‍, അതിന് ഇല വേണ്ടേ? (Image Credits: Getty Images)

ഓണസദ്യ നന്നായി ഒന്ന് ഉണ്ണണം എന്നുണ്ടെങ്കില്‍ വാഴയില ഇല്ലാതെ എങ്ങനെയാണ്. സദ്യയൊരുക്കാനുള്ള സാധനങ്ങളെല്ലാം തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികളെ തേടിയെത്തുന്നത്. എന്നാല്‍ പച്ചക്കറികളും അരിയും മാത്രം പോരല്ലോ സദ്യയുണ്ണാന്‍, അതിന് ഇല വേണ്ടേ? (Image Credits: Getty Images)

2 / 5

ഓണസദ്യയ്ക്കായുള്ള വാഴയിലയും നമ്മളിലേക്ക് എത്തുന്നത് കേരളത്തിന് പുറത്ത് നിന്ന് തന്നെ. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വാഴയിലയെത്തുന്നത്. എന്നാല്‍ തൃശൂരിലും മണ്ണാര്‍ക്കാടുമുണ്ട് നാടന്‍ വാഴയില.

3 / 5

നിലവില്‍ കേരളത്തില്‍ 100 ഇലകളുള്ള ഒരു കെട്ടിന് 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് വില ഈടാക്കുന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് വരെ 1,000 രൂപ വരെയായിരുന്നു വില. ഉത്രാടം എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

4 / 5

രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരിലയ്ക്ക് 2 രൂപയായിരുന്നു വില. എന്നാല്‍ അത് പെട്ടെന്ന് തന്നെ 5 രൂപയിലേക്ക് എത്തി. ഓണം വന്നെത്തിയതോടെ നാക്കിലയുടെ വില 10 മുതല്‍ 12 വരെയായി. ഇനിയും വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

5 / 5

എന്നാല്‍ കനത്ത മഴ വന്നത് വാഴകൃഷിയെ ഉള്‍പ്പെടെ ബാധിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വാഴകൃഷി നശിച്ചു. ഇത് വാഴക്കുലയുടെയും നാടന്‍ വാഴയിലയുടെയും വില വര്‍ധിപ്പിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും