Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Basil Joseph wishes Tovino Thomas: മരണമാസ് എന്ന ചിത്രത്തിൽ ശവപ്പെട്ടിയിൽ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് ബേസിൽ ആദ്യം പങ്കുവച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരാണ് നടൻ ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും തമ്മിലുള്ള സൗഹൃദം എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ നടൻ ടൊവിനോ തോമസിന്റെ 37-ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ബേസിൽ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. (Image Credits: Instagram)

'ഹാപ്പി ബർത്തേ ഡേ ബഡി' എന്നാണ് ബേസിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇരുവരും ഒരുമിച്ചുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

മരണമാസ് എന്ന ചിത്രത്തിൽ ശവപ്പെട്ടിയിൽ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് ബേസിൽ ആദ്യം പങ്കുവച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. ഇതിനു പുറമെ ബേസിലിന്റെ പോസ്റ്റിനു താഴെ കമന്റും എത്തുന്നുണ്ട്.

'കടുത്ത ചങ്ങാതി ആയിപ്പോയില്ലേ ഇതിലും വലിയ ബർത്ഡേ ട്രീറ്റ് കിട്ടാനില്ല', 'ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം', 'അപ്പൊ തിരിച്ചു വലിയ പണി മേടിക്കാന്‍ ഒരുങ്ങിക്കോ', 'ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം അതിരടി ആണ് ബേസിലും ടൊവിനോയും ഇനി ഒന്നിച്ചെത്തുന്ന ചിത്രം. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരടി.