BBL 2026: 107 മീറ്റർ സിക്സ്, 41 പന്തിൽ സെഞ്ചുറി, ബാബർ അസമുമായി ഉടക്ക്; ബിഗ് ബാഷിൽ സ്റ്റീവ് സ്മിത്ത് അഴിഞ്ഞാട്ടം
Steven Smith In BBL vs Sydney Thunder: ബിഗ് ബാഷ് ലീഗിൽ 41 പന്തിൽ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. മത്സരത്തിനിടെ താരം ബാബർ അസമുമായി ഉടക്കുകയും ചെയ്തു.

ബിഗ് ബാഷ് ലീഗിൽ സ്റ്റീവൻ സ്മിത്തിൻ്റെ അഴിഞ്ഞാട്ടം. സിഡ്നി തണ്ടറിനെതിരെ 41 പന്തിൽ സെഞ്ചുറിയടിച്ച സ്മിത്ത് സഹതാരം ബാബർ അസമുമായി ഉടക്കിയതും വാർത്തയായി. സെഞ്ചുറി ഇന്നിംഗ്സിനിടെ താരം 107 മീറ്റർ നീളമുള്ള സിക്സാണ് പായിച്ചത്. ഇതും ചർച്ചയായി. (Image Courtesy -

സിഡ്നി ഡെർബിയിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. 65 പന്തിൽ 110 റൺസ് നേടി പുറത്താവാതെ നിന്ന ഡേവിഡ് വാർണറാണ് സിക്സേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. സിക്സേഴ്സിനായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടി ബാറ്റിംഗിൽ ബാബർ അസമും സ്റ്റീവ് സ്മിത്തും ചേർന്നാണ് സിക്സേഴ്സിൻ്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ബാബർ സ്വതസിദ്ധശൈലിയിൽ ബാറ്റ് വീശിയപ്പോൾ സ്മിത്ത് ആക്രമിച്ചുകളിച്ചു. 23 പന്തിൽ സ്മിത്ത് ഫിഫ്റ്റി തികച്ചു. 12ആം ഓവറിൽ സിക്സേഴ്സ് പവർ സർജ് എടുത്തു.

11ആം ഓവറിലെ അവസാന പന്തിൽ സ്മിത്ത് സിംഗിൾ നിഷേധിച്ചു. പവർ സർജ് ഓവറിൽ തനിക്ക് ബാറ്റ് ചെയ്യാമെന്നതായിരുന്നു കാരണം. ഇത് ബാബറിന് ഇഷ്ടപ്പെട്ടില്ല. എന്നാൽ, 12ആം ഓവറിൽ നാല് സിക്സ് അടക്കം 32 റൺസാണ് സ്റ്റീവ് സ്മിത്ത് അടിച്ചുകൂട്ടിയത്. ഇതിലൊന്ന് 107 മീറ്ററായിരുന്നു.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ബാബർ ബൗൾഡായി. ഔട്ടായി മടങ്ങുമ്പോൾ ബൗണ്ടറി കുഷ്യനിൽ ബാറ്റ് കൊണ്ട് അടിച്ച് ദേഷ്യം പ്രകടിപ്പിച്ചാണ് താരം കളം വിട്ടത്. 41 പന്തിൽ സെഞ്ചുറി തികച്ച സ്മിത്ത് അടുത്ത പന്തിൽ ഔട്ടായെങ്കിലും കളി അഞ്ച് വിക്കറ്റിന് സിക്സേഴ്സ് വിജയിച്ചു.