Bedtime drinks: ഉറങ്ങും മുമ്പ് ഇത് കുടിക്കൂ… ഗ്യാസും നെഞ്ചെരിച്ചിലും പാടെ അകറ്റാം
Bedtime drinks for better digestion: മഞ്ഞളും പാലും ചേർത്ത ഗോൾഡൻ മിൽക്ക് വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് ഫലം കൂട്ടും.

വയറുവേദന, ഗ്യാസ്, അസ്വസ്ഥത എന്നിവ കുറച്ച് ശാന്തമായ ഉറക്കം ലഭിക്കാൻ രാത്രിയിൽ ശീലമാക്കാവുന്ന ചില പാനീയങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് ചമോമൈൽ ടീ. ഇത് ദഹനക്കേട് കുറയ്ക്കുകയും വയറിലെ അസ്വസ്തതകൾ കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചിയും നാരങ്ങയും ചേർത്ത ചൂടുള്ള ചായ ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യും. അത്താഴത്തിന് ശേഷം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

പെരുംജീരകം ചായയായി കുടിക്കുന്നത് കുടൽ പേശികളെ അയവുള്ളതാക്കി കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തുപോകാൻ സഹായിക്കും. വയറുവീർപ്പ് കുറയ്ക്കാൻ ഇത് ഉത്തമമാണ്.

മഞ്ഞളും പാലും ചേർത്ത ഗോൾഡൻ മിൽക്ക് വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് ഫലം കൂട്ടും. അൽപം തേൻ ചേർത്ത ചൂടുപാൽ വയറിന് ആശ്വാസം നൽകുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

ഒരു ചെറിയ ഗ്ലാസ് കെഫീർ കുടൽ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമായ പ്രോബയോട്ടിക്കുകൾ നൽകുന്നു. ഇത് ഫ്രിഡ്ജിൽ വെച്ച് ദിവസവും ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. കൂടാതെ, കുറഞ്ഞ അളവിൽ കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നതും ദഹനത്തിന് സഹായിച്ചേക്കാം കൂടുതൽ ആയാൽ വയറിളകും എന്നതും ശ്രദ്ധിക്കണം.