ബെംഗളൂരുവില്‍ പച്ചക്കറികള്‍ തൊട്ടാല്‍ പൊള്ളും; കനത്ത വിലക്കയറ്റം | Bengaluru Vegetable Prices Surge Leafy Greens, Fruits and Vegetables Now Cost Nearly Double Malayalam news - Malayalam Tv9

Bengaluru Vegetable Price: ബെംഗളൂരുവില്‍ പച്ചക്കറികള്‍ തൊട്ടാല്‍ പൊള്ളും; കനത്ത വിലക്കയറ്റം

Published: 

28 Jun 2026 | 11:20 AM

Bengaluru Residents Feel the Pinch as Vegetable and Leafy Green Prices Spike: പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അതികഠിനമായ വനേല്‍ അനുഭവപ്പെട്ടതും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തക്കാളി, ബീന്‍സ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കിലോയ്ക്ക് ഏകദേശം 40 ശതമാനം വില വര്‍ധനവ് സംഭവിച്ചിരുന്നു. ഇതില്‍ ബീന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. ചില വിപണികളില്‍ ബീന്‍സ് കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലായിരുന്നു നിരക്ക്.

1 / 5
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ വലഞ്ഞ് ബെംഗളൂരു നിവാസികള്‍. ബെംഗളൂരുവില്‍ പച്ചക്കറികളുടെയും ഇലക്കറികളുടെയും വില ദിനംപ്രതി കുതിച്ചുയരുകയാണ്. പച്ചക്കറി വിലയിലെ വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ പച്ചക്കറിവില കുതിച്ചുയരുന്നതിന് കാരണമായത്. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതും പച്ചക്കറികളുടെ വിളവ് കുറയുന്നതിന് കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ നഗരത്തിലെ പല കുടുംബങ്ങളും പച്ചക്കറികള്‍ വാങ്ങിക്കുന്നതിന്റെ അളവ് കുറച്ചിരിക്കുകയാണ്. (Image Credit Source: PTI)

2 / 5
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അതികഠിനമായ വേനല്‍ അനുഭവപ്പെട്ടതും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തക്കാളി, ബീന്‍സ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കിലോയ്ക്ക് ഏകദേശം 40 ശതമാനം വില വര്‍ധനവ് സംഭവിച്ചിരുന്നു. ഇതില്‍ ബീന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. ചില വിപണികളില്‍ ബീന്‍സ് കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലായിരുന്നു നിരക്ക്. ഇതിന് സമാനമായ സാഹചര്യമാണ് നിലവില്‍ വന്നുചേര്‍ന്നിരിക്കുന്നത്. പല പച്ചക്കറികളുടെയും വില 200 കടന്നു.

3 / 5
ക്ലസ്റ്റര്‍ ബീന്‍സ് 110, വഴുതന (വെള്ള) 95, കാപ്‌സിക്കം 90, ബജ്ജി മുളക് 85, ക്ലസ്റ്റര്‍ ബീന്‍സ് വെള്ള 85, പച്ചപ്പയര്‍ 200, റിഡ്ജ് ഗോഡ് രൂപ 60, കയ്പക്ക 64, ഇഞ്ചി 177, വെളുത്തുള്ളി 270, ഉലുവ ഇല 125 രൂപ (കുലയ്ക്ക് 30 രൂപ), പുതിന 95 (കുലയ്ക്ക് 20 രൂപ), ഊട്ടി കാരറ്റ് 90, ഡബിള്‍ ബീന്‍സ് 160, ബ്രോഡ് ബീന്‍സ് 70 എന്നിങ്ങനെയാണ് വിവിധ പച്ചക്കറികള്‍ക്ക് നിലവില്‍ വില വരുന്നത്.

4 / 5
പച്ചക്കറികളുടെ മാത്രമല്ല പഴ വര്‍ഗങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്. ആപ്പിള്‍ വാഷിംഗ്ടണ്‍ 325 രൂപ, ആപ്പിള്‍ ഗാല 350 രൂപ, കിവി പഴം 800 രൂപ, ലിച്ചി 500 രൂപ, കിവി പഴം സ്വര്‍ണ്ണം 1,000 രൂപ, മധുരനാരങ്ങ 160 രൂപ, മാമ്പഴം ബദാമി 200 രൂപ, മാമ്പഴം സക്കറെ ഗുട്ടി 230 രൂപ, സപ്പോട്ട 190 രൂപ എന്നിങ്ങനെയും വിലയുണ്ട്. ഇതോടെ പഴങ്ങളും പച്ചക്കറികളും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍.

5 / 5
എല്‍പിജി വില വര്‍ധനവ് തീര്‍ത്ത ആഘാതം വിട്ടുമാറും മുമ്പേ പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയില്‍ സംഭവിച്ച വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കനത്ത നിരാശ സമ്മാനിക്കുകയാണ്. ഇനിയും വില വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരും കര്‍ഷകരും പറയുന്നത്. വിളവ് കുറഞ്ഞത് വിപണിയിലേക്ക് എത്തുന്ന സാധനങ്ങളുടെ അളവ് കുറച്ചു, അതിനാല്‍ തന്നെ ഇനിയും വില ഉയര്‍ന്നേക്കാം.

Follow Us
Related Photo Gallery
Budh Gochar: വൃശ്ചികം ഉൾപ്പെടെ രാശിക്കാർ ജൂലൈ 29 മുതൽ വളരെയധികം സൂക്ഷിക്കുക! ബുധന്റെ സഞ്ചാരം കഷ്ടങ്ങൾ വരുത്തിവയ്ക്കും
Abhishek Sharma: എന്നാലും ആ ഒരു റണ്‍സ് എവിടെപ്പോയി? അഭിഷേക് ശര്‍മയുടെ ‘അര്‍ധ സെഞ്ചുറി’ അസാധു
Home Construction: വീടുകളിലെ ചൂടിന് വിട; നിർമ്മാണ സമയത്ത് ഇത്രയും ശ്രദ്ധിച്ചാൽ മതി
Soya Chunks Benefits: വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം?
Shukra Ketu Yuti: സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടും, അപകടങ്ങൾ പതിയിരിക്കുന്നു! ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികൾ സൂക്ഷിക്കുക!
Chanakya Niti: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്
കെഎസ്ആര്‍ടിസിയില്‍ ഗവിക്ക് പോയാലോ? ഈ ടൂര്‍ പാക്കേജ് എടുത്തോളൂ
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ