Teeth Health: ചീസ് കഴിക്കുന്നത് പല്ലിന് നല്ലതോ; പല്ലുകൾക്കായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാം
How To Prevent Germs From Teeth: ശരീരത്തിന് മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതും നമ്മൾ തന്നെ നൽകണം. പല്ലുകൾ ആരോഗ്യകരമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാം.

നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും പല്ലുകൾക്ക് നല്ലതാവണമെന്നില്ല. ശരീരത്തിന് മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതും നമ്മൾ തന്നെ നൽകണം. പല്ലുകൾ ആരോഗ്യകരമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാം. (Image Credits: Gettyimages)

ചീസ്: ചീസിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം വായിലെ ആസിഡുകളെ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു. ഇത് വായുടെ സ്വാഭാവിക പ്രതിരോധ സംവിധാനമായ ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ചീസ് കഴിക്കുന്നത് പല്ലുകളിൽ രോഗങ്ങൾ വരുത്തില്ല എന്നതും ശ്രദ്ധേയമാണ്. (Image Credits: Gettyimages)

ഇലക്കറികൾ: ചീര പോലുള്ള ഇലകൾ കാൽസ്യം, ഫോളിക് ആസിഡ്, തുടങ്ങിയ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തുന്ന പ്രധാന വിറ്റാമിനുകൾ അടങ്ങിയവയാണ്. ഇത്തരം ഇലകൾ ഉപയോഗിച്ച് സ്മൂത്തികളോ മറ്റ് വിഭവങ്ങളോ തയ്യാറാക്കി കഴിക്കാവുന്നതാണ്. (Image Credits: Gettyimages)

മിഠായികൾ: ടോഫി, ഗമ്മി തുടങ്ങിയ ഒട്ടിപ്പിടിക്കുന്ന മിഠായികൾക്ക് രുചിയുണ്ടെങ്കിലും അവ പല്ലിന് അത്ര നല്ലതല്ല. പല്ലിൽ കേടുപാടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ വളർത്തുന്നു. അവ കൂടുതൽ ഒട്ടിപിടിക്കുംന്തോറും കൂടുതൽ വഷളാകും. ഇവ കഴിച്ചാൽ ഉടൻ വായ കഴുകുകയോ ബ്രെഷ് ചെയ്യുകയോ ചെയ്യാം. (Image Credits: Gettyimages)

സിട്രസ് അടങ്ങിയ പഴങ്ങൾ: ആരോഗ്യകരമാണെങ്കിലും, സിട്രസ് അടങ്ങിയ പഴങ്ങൾ അസിഡിറ്റി ഉള്ളവയാണ്. അമിതമായി കഴിച്ചാൽ പല്ലിന്റെ ഇനാമൽ നഷ്ടമാകും. ഇവ മറ്റ്, ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുക, തുടർന്ന് വായ കഴുകാനും മറക്കരുത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഇതിൽ ഉൾപ്പെടുന്നു. (Image Credits: Gettyimages)