മലബാർ സ്റ്റൈൽ മുട്ട കുറുമ ; ഏതിനും ബെസ്റ്റ്, ഇങ്ങനെ തയ്യാറാക്കാം | Best Malabar Egg Kuruma Recipe for chapati and appam Malayalam news - Malayalam Tv9

Egg Kuruma Recipe: മലബാർ സ്റ്റൈൽ മുട്ട കുറുമ ; ഏതിനും ബെസ്റ്റ്, ഇങ്ങനെ തയ്യാറാക്കാം

Published: 

30 Nov 2025 | 01:24 PM

Egg Kuruma Recipe: മലബാർ സ്റ്റൈലിലുള്ള ഈ മുട്ടക്കുറുമ തയ്യാറാക്കാൻ വളരെ കുറഞ്ഞ സമയവും ചേരുവകളും മാത്രം മതി

1 / 6
ഒരു ദിവസത്തിൽ ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് പലർക്കും പ്രഭാതങ്ങൾ. ഒരു ദിവസം ആരംഭിക്കുന്ന സമയം. ഭക്ഷണം ഉണ്ടാക്കണം ഓഫീസിൽ പോകണം അങ്ങനെ പല തിരക്കുകൾ ആയിരിക്കും പലരുടെയും ജീവിതത്തിൽ. 
(Photo: youtube screengrab)

ഒരു ദിവസത്തിൽ ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് പലർക്കും പ്രഭാതങ്ങൾ. ഒരു ദിവസം ആരംഭിക്കുന്ന സമയം. ഭക്ഷണം ഉണ്ടാക്കണം ഓഫീസിൽ പോകണം അങ്ങനെ പല തിരക്കുകൾ ആയിരിക്കും പലരുടെയും ജീവിതത്തിൽ. (Photo: youtube screengrab)

2 / 6
അതിൽ ഏറ്റവും ആശയക്കുഴപ്പത്തോടെ നിൽക്കുന്ന ദിവസവും ആയിരിക്കാം പ്രഭാതം. അതിൽ പ്രധാനമാണ് കഴിക്കാൻ എന്തുണ്ടാക്കണം... 
അപ്പത്തിന് ചപ്പാത്തിക്ക് എന്ത് കറി ഉണ്ടാക്കണം എന്നിങ്ങനെ ഉള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ഭക്ഷണം ഉണ്ടാക്കുക എന്നതായിരിക്കും പലരുടെയും ലക്ഷ്യം. (Photo: Youtube)

അതിൽ ഏറ്റവും ആശയക്കുഴപ്പത്തോടെ നിൽക്കുന്ന ദിവസവും ആയിരിക്കാം പ്രഭാതം. അതിൽ പ്രധാനമാണ് കഴിക്കാൻ എന്തുണ്ടാക്കണം... അപ്പത്തിന് ചപ്പാത്തിക്ക് എന്ത് കറി ഉണ്ടാക്കണം എന്നിങ്ങനെ ഉള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ഭക്ഷണം ഉണ്ടാക്കുക എന്നതായിരിക്കും പലരുടെയും ലക്ഷ്യം. (Photo: Youtube)

3 / 6
അങ്ങനെയെങ്കിൽ ഈ മുട്ട കുറുമ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. വളരെ കുറച്ചു മാത്രം ചേരുവകൾ മതി ഈ കുറുമയ്ക്ക് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. കുറുമ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. പ്രധാനമായും വേണ്ടത് പുഴുങ്ങിയ മുട്ട. (Photo: Getty Images)

4 / 6
തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി കറിവേപ്പില, നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച തേങ്ങ ഒരു രണ്ട് ടേബിൾ സ്പൂൺ. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലെ കൽപം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അതിലേക്ക് പച്ചമുളക് ഇഞ്ചി കറിവേപ്പില തുടങ്ങിയ ചേരുവകൾ എല്ലാം ഇട്ട് നന്നായി വഴറ്റിയെടുക്കുക. (Photo: Getty Images)

5 / 6
ശേഷം അതിലേക്ക് അല്പം മഞ്ഞപ്പൊടി മുളകുപൊടി എന്നിവ ചേർക്കുക. ഇവ നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് അല്പം വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഒപ്പം പുഴുങ്ങിയ മുട്ട ഒന്നു വരഞ്ഞു കൊടുത്തതിനു ശേഷം അതും ഇട്ടു നൽകുക. (Photo: getty Images)

6 / 6
അവസാനമായി അരച്ച് തേങ്ങ ഇട്ട് നന്നായി തിളപ്പിക്കുക കറിവേപ്പില ചേർക്കുക. മുകളിലൂടെ അല്പം പച്ചവെളിച്ചെണ്ണയും ചേർത്ത് മൂടിവെക്കുക. രുചികരമായ മുട്ടക്കറി തയ്യാർ.(Photo: getty Images)

അവസാനമായി അരച്ച് തേങ്ങ ഇട്ട് നന്നായി തിളപ്പിക്കുക കറിവേപ്പില ചേർക്കുക. മുകളിലൂടെ അല്പം പച്ചവെളിച്ചെണ്ണയും ചേർത്ത് മൂടിവെക്കുക. രുചികരമായ മുട്ടക്കറി തയ്യാർ.(Photo: getty Images)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ