Akhil Marar: ‘എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോൾ പോയി; നെഞ്ച് പറിയുന്ന വേദനയാണ്’; അഖിൽ മാരാർ
Akhil Marar Emotional Note On Pet Dog Death: വളർത്തു നായയുടെ വിയോഗത്തിനെ കുറിച്ചാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.മൂന്ന് വർഷമായി ഒപ്പം ഉണ്ടായിരുന്നു ശീശു എന്ന നായ തന്നെ വിട്ടുപോയെന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് സംവിധായകനും നടനുമായ അഖിൽ മാരാർ. സീസൺ അഞ്ചിലെ വിജയി കൂടിയായിരുന്നു അഖിൽ. ഇതിനു ശേഷം അഖിലും ഭാര്യ രാജലക്ഷ്മിയുമെല്ലാം സോഷ്യൽ മീഡിയ താരമാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (Image Credits:Facebook)

ഇപ്പോഴിതാ താരം പങ്കുവച്ച വൈകാരികമായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളർത്തു നായയുടെ വിയോഗത്തിനെ കുറിച്ചാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.മൂന്ന് വർഷമായി ഒപ്പം ഉണ്ടായിരുന്നു ശീശു എന്ന നായ തന്നെ വിട്ടുപോയെന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്.

"എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോൾ പോയി. ഒരിക്കലും തകരില്ല എന്നു കരുതിയ ഞാൻ ഒന്നുമല്ലാതായി പോയി. കഴിഞ്ഞ മൂന്നു വർഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി. എന്റെ നെഞ്ച് പറിയുന്ന വേദനയാണ്..." എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

നായയ്ക്കൊപ്പമുള്ള അവസാന നിമിഷങ്ങളുടെ വീഡിയോയും അഖിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിന്റെ ദുംഖത്തില്‍ പങ്കുച്ചേർന്ന് എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മിക്ക വീഡിയോയിലും ശീശു എന്ന നായയും ഉണ്ടാകാറുണ്ട്. ഇവരുടെ വീഡിയോകൾക്കും വലിയ ആരാധകരാണ് ഉള്ളത്.

അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.