AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: ഓണത്തിന് അവിയല്‍ ഉണ്ടാക്കാന്‍ എത്ര രൂപ ചെലവ് വരും?

Aviyal Preparation Cost 2025: കുറച്ച് ആളുകള്‍ ഉള്ള വീട്ടില്‍ 100 രൂപയുണ്ടെങ്കില്‍ അവിയല്‍ വെക്കുന്നതിന് ആവശ്യമായ സാധനങ്ങളെല്ലാം തന്നെ വാങ്ങിക്കാനാകും. എന്നാല്‍ എല്ലാവരെയും വിളിച്ചുചേര്‍ത്ത് വിപുലമായി തന്നെ ഓണം ആഘോഷിക്കുന്ന ശീലമാണല്ലോ മലയാളികള്‍ക്ക്, അതിനാല്‍ ചെലവ് അല്‍പം കൂടും

shiji-mk
Shiji M K | Published: 12 Aug 2025 08:58 AM
കേരളത്തിലെ പച്ചക്കറി വില ഓരോ ദിവസവും മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓണം വന്നെത്താറായി, അതിനാല്‍ പച്ചക്കറിയുടെ ഉള്‍പ്പെടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ അവ രണ്ടുമില്ലാതെ ഭക്ഷണം പാകം ചെയ്യാന്‍ മലയാളി പഠിച്ചു. എന്നാല്‍ പച്ചക്കറികളില്ലാതെ എങ്ങനെ സദ്യയുണ്ടാക്കും? (Image Credits: Getty Images)

1 / 5
നിലവിലെ സാഹചര്യത്തില്‍ ഒരു കുടുംബത്തില്‍ സദ്യയിലെ പ്രധാന വിഭവമായ അവിയല്‍ ഉണ്ടാക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് ഒന്ന് പരിശോധിച്ചാലോ? ചിലപ്പോള്‍ ഓണമാകുമ്പോഴേക്ക് ഈ വിലയില്‍ കാര്യമായ ഇടിവോ വര്‍ധനവോ സംഭവിക്കാം. എങ്കിലും വിപണിയെ കുറിച്ചും ചെലവിനും കുറിച്ചും മനസിലാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

2 / 5
പയര്‍- 120 രൂപ വരെയാണ് കിലോയ്ക്ക്, ചേന- 60 രൂപ വരെ, പാവയ്ക്ക- 80 രൂപ വരെ, പടവലം- 60 രൂപ വരെ, ക്യാരറ്റ്- 100 രൂപ വരെ, മുരിങ്ങക്കായ- 70 രൂപ വരെ, പച്ചമുളക്- 82 രൂപ വരെ എന്നിങ്ങനെയാണ് വില വരുന്നത്.

3 / 5
എല്ലാ സാധനങ്ങളും ഒരു കിലോ അനുസരിച്ച് മാത്രം വാങ്ങിച്ചാലേ സദ്യയൊരുക്കാന്‍ ആവശ്യമായത് ഉണ്ടാകൂ എന്നാണെങ്കില്‍ 550 രൂപയോളമാണ് അവിയല്‍ മാത്രം ഉണ്ടാക്കുന്നതിന് ചെലവ് വരുന്നത്.

4 / 5
എന്നാല്‍ ഈ തുക നിങ്ങളുടെ വീട്ടിലെ അംഗസംഖ്യയ്ക്ക് അനുസരിച്ച് മാറ്റം വരും. കുറച്ച് ആളുകള്‍ ഉള്ള വീട്ടില്‍ 100 രൂപയുണ്ടെങ്കില്‍ അവിയല്‍ വെക്കുന്നതിന് ആവശ്യമായ സാധനങ്ങളെല്ലാം തന്നെ വാങ്ങിക്കാനാകും. എന്നാല്‍ എല്ലാവരെയും വിളിച്ചുചേര്‍ത്ത് വിപുലമായി തന്നെ ഓണം ആഘോഷിക്കുന്ന ശീലമാണല്ലോ മലയാളികള്‍ക്ക്, അതിനാല്‍ ചെലവ് അല്‍പം കൂടും.

5 / 5