അനീഷിന്റെ വീട്ടുകാർ ഭാവിയിൽ പ്രൊപ്പോസലുമായി വന്നാൽ സ്വീകരിക്കുമോ? മറുപടി നൽകി അനുമോൾ | Big Boss Malayalam Season 7 winner Anumol responds to question Will Accept Aneesh's family coming with a proposal in the future Malayalam news - Malayalam Tv9

Big Boss Malayalam Season 7: അനീഷിന്റെ വീട്ടുകാർ ഭാവിയിൽ പ്രൊപ്പോസലുമായി വന്നാൽ സ്വീകരിക്കുമോ? മറുപടി നൽകി അനുമോൾ

Published: 

14 Nov 2025 10:16 AM

Big Boss Malayalam Season 7 Anumol Responds: അനീഷിനെ വിവാഹം കഴിക്കില്ല എന്നല്ല അനുമോളുടെ മറുപടി. പകരം ഒരു കള്ളച്ചിരിയോടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്

1 / 6ബിഗ് ബോസ് മലയാളം സീസണിലെ ഇത്തവണത്തെ വിജയിയാണ് അനുമോൾ. കടുത്ത പോരാട്ടത്തിനൊടുവിലാണ് അനു ബി​ഗ് ബോസിലെ റാണിയായി മാറിയത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ തന്നെ ലക്ഷങ്ങളും കാറും അനുമോൾ തന്നെ കൊണ്ടുപോകുമെന്ന് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രവചനം ഉണ്ടായിരുന്നു. (Photo: Instagram)

ബിഗ് ബോസ് മലയാളം സീസണിലെ ഇത്തവണത്തെ വിജയിയാണ് അനുമോൾ. കടുത്ത പോരാട്ടത്തിനൊടുവിലാണ് അനു ബി​ഗ് ബോസിലെ റാണിയായി മാറിയത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ തന്നെ ലക്ഷങ്ങളും കാറും അനുമോൾ തന്നെ കൊണ്ടുപോകുമെന്ന് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രവചനം ഉണ്ടായിരുന്നു. (Photo: Instagram)

2 / 6

എന്നാൽ ആ പ്രവചനങ്ങൾ ഒന്നും തെറ്റിക്കാതെയാണ് ബിഗ് ബോസിന്റെ വിജയ കിരീടം അനുമോൾ ചൂടിയത്. എന്നാൽ വിജയിയെ പ്രഖ്യാപിച്ചിട്ടും അനുമോളെ ഒരുപറ്റം ആളുകൾ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അനുമോളെക്കാൾ അർഹത മറ്റു പലർക്കും ആയിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വിജയിയായി പ്രഖ്യാപിക്കുന്നത് അനീഷിനെയാണ്. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സാധാരണക്കാരൻ ഷോയുടെ അവസാന ഘട്ടം വരെ പോരാടുന്നത്. (Photo: Instagram)

3 / 6

അതിനാൽ തന്നെ അനീഷിന് വലിയൊരു ഫാൻബേസ് ആണ് ഉള്ളത്. എല്ലാ സീസണിലെയും പോലെ ഇത്തവണയും ബിഗ് ബോസ് ഹൗസിലെ ചില കോമ്പോകളോട് ആരാധകർക്ക് പ്രത്യേക താൽപര്യമായിരുന്നു. അത്തരത്തിൽ ഗെയിമിന്റെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായാണ് അനുമോൾ അനീഷ് കോമ്പോ എത്തിയത്. ഇരുവരുടെയും കോമ്പോ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ടായിരുന്നു. അതിനിടയിൽ ഗെയിമിന്റെ അവസാനഘട്ടത്തിൽ അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തുന്ന ഒരു സംഭവവും ഉണ്ടായി. (Photo: Instagram)

4 / 6

എന്നാൽ അത് അനീഷിന്റെ ഗെയിം സ്ട്രാറ്റജി ആണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് അനീഷ് തന്നെ അത് അങ്ങനെയായിരുന്നില്ല താൻ ആത്മാർത്ഥതയോടു കൂടിയാണ് അനുമോളെ പ്രൊപ്പോസ് ചെയ്തത് എന്ന് പറഞ്ഞത്. പിന്നാലെ അനീഷിനെ ഒരിക്കലും അങ്ങനെ കണ്ടിരുന്നില്ല എന്ന് അനുമോളും പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അനുമോൾ തന്നെ അനീഷിനുമായുള്ള തന്റെ വിവാഹം നടക്കുമോ ഇല്ലയോ എന്ന് മറുപടി നൽകിയിരിക്കുകയാണ്. (Photo: Instagram)

5 / 6

ഒരു ഓൺലൈൻ മീഡിയയോട് ആയിരുന്നു അനുമോളുടെ പ്രതികരണം. അനീഷ് ആത്മാർത്ഥമായാണ് വിവാഹഭ്യർത്ഥന നടത്തിയിരുന്നത് എന്ന് പ്രതികരിച്ചിരുന്നല്ലോ ഭാവിയിൽ അനീഷിന്റെ കുടുംബാംഗങ്ങൾ ഒരു പ്രൊപ്പോസലുമായി വന്നാൽ അത് സ്വീകരിക്കുമോ എന്നായിരുന്നു അനുമോളോടുള്ള ചോദ്യം. എന്നാൽ ഇല്ല എന്നല്ല അനുമോൾ മറുപടി നൽകിയത്. പകരം അത് അപ്പോഴല്ലേ എന്ന മറുപടി ഒരു കള്ളച്ചിരിയോടെ നൽകി. (Photo: Instagram)

6 / 6

മാത്രമല്ല തന്റേത് അറേഞ്ച്ഡ് മാരേജ് ആയിരിക്കുമെന്നും ഇനി ഏതായാലും തനിക്ക് പ്രണയിക്കാനുള്ള സമയമില്ലല്ലോ എന്നും അനുമോൾ പ്രതികരിച്ചു. കൂടാതെ രണ്ടുവർഷം കൂടി കഴിഞ്ഞാൽ തന്റെ വിവാഹം ഉണ്ടാകുമെന്നും അനുമോൾ. എന്നാൽ ഇതിന് താഴെയും അനുമോളെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അനീഷ് നല്ല അന്തസ്സുള്ള പെൺകുട്ടികളെ കിട്ടും, ഒരിക്കലും അവർ വരില്ല അനീഷ് അത് ബിഗ്ബോസിൽ തന്നെ തീർത്തു, അനീഷിന്റെ പട്ടി വരും, നിന്നെ കെട്ടുന്നവന്റെ കഷ്ടകാലം എന്നിങ്ങനെ പോകുന്നു കമന്റുകൾ.(Photo: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും