വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; നടിയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ആരാധകർ | Bigg Boss Fame Oviya Calls for Vijay’s Arrest Over Karur Stampede; Faces Online Assault from Fans Malayalam news - Malayalam Tv9

TVK Rally Stampede: വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; നടിയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ആരാധകർ

Updated On: 

28 Sep 2025 13:52 PM

Oviya Calls for Vijay’s Arrest : നടിക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിന്റെ കമന്റ് ബോക്‌സിലും മെസേജിലുമെല്ലാം വിജയ് ആരാധകരുടെ അധിക്ഷേപ വര്‍ഷമാണ്.

1 / 5തമിഴ്നാട്ടിലെ കരൂരിലുണ്ടായ ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉയരുന്നത്. (Image Credits:InstagramPTI)

തമിഴ്നാട്ടിലെ കരൂരിലുണ്ടായ ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉയരുന്നത്. (Image Credits:InstagramPTI)

2 / 5

ഇപ്പോഴിതാ വിജയ്‍‍‌യെ അറസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് തമിഴ് നടി ഓവിയ രം​ഗത്ത് എത്തി. ഇൻസ്റ്റാഗ്രാം സ്‌റ്റോറിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് നടി പ്രതികരിച്ചത്. എന്നാല്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ നടി ഈ സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തു.

3 / 5

തുടർന്ന് സംഭവത്തിൽ തന്റെ പ്രതികരണമായി ഒരു ഉദ്ധരണിയായി താരം പങ്കുവച്ചു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന് പറഞ്ഞാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്.

4 / 5

എന്നാൽ നടിക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിന്റെ കമന്റ് ബോക്‌സിലും മെസേജിലുമെല്ലാം വിജയ് ആരാധകരുടെ അധിക്ഷേപ വര്‍ഷമാണ്. അശ്ലീല പദപ്രയോഗങ്ങളും തെറിവിളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഓവിയയുടെ ഇൻസ്റ്റാ​ഗ്രാം.

5 / 5

തെറികൾ അടങ്ങിയ കമന്റുകളുടെ സ്ക്രീൻഷോട്ട് ഓവിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ‌‘ചീത്ത പറയാനാണ് വന്നത്. എന്നാൽ ചീത്ത വിളിക്കുന്ന കമന്റുകൾ കണ്ട് മനസ്സിന് സമാധാനം തോന്നുന്നു’ എന്നാണ് ഓവിയയുടെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചിരിക്കുന്നത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം