Big Boss Fame Resmin Bai: ‘കടം തീർക്കാനുണ്ടായിരുന്നു, ഒരു ഐഫോൺ പോലും വാങ്ങിയിട്ടില്ല’: ബിഗ് ബോസിൽ രസ്മിൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ?
Bigg Boss Malayalam 6 Fame Rasmin Bhai: പണം തന്റെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് രസ്മിൻ പറയുന്നത്. ഐഫോൺ പോലും വാങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ തീർത്തു. കുടുംബവുമൊത്തി ഒരു ട്രിപ്പ് പോയി എന്നാണ് രസ്മിൻ പറയുന്നത്.

ബിഗ് ബോസ് ആറാം സീസണിലൂടെ സുപരിചിതയായ താരമാണ് രസ്മിൻ ഭായ്. ഷോയിൽ ഒരു കോമണറായി ആയാണ് രസ്മിൻ എത്തിയത്. ഫിസിക്കല്‍ എജുക്കേഷൻ ടീച്ചർ കൂടിയായിരുന്ന രസ്‍മിൻ. ഇപ്പോഴിതാ ബിഗ് ബോസിലെ അനുഭവത്തെ കുറിച്ച് രസ്മിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. (Image Credits:Instagram)

തന്റെ മുത്തശ്ശൻ മരിച്ച സമയത്തായിരുന്നു ബിഗ് ബോസിൽ നിന്ന് വിളി വന്നതെന്നാണ് രസ്മിൻ പറയുന്നത്. താൻ ഭ്രാന്ത് പിടിച്ചിരുന്ന സമയത്തായിരുന്നു ബിഗ് ബോസ് കോമണർ ഓഡീഷനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് സുഹൃത്ത് അയച്ച് തന്നത്.

ബിഗ് ബോസിൽ എത്തിയതിനെ കുറിച്ചും ഷോയിൽ നിന്ന് ലഭിച്ച പ്രതിഫലത്തെ കുറിച്ചും ആ തുക എങ്ങനെയാണ് വിനിയോഗിച്ചത് എന്നുമാണ് താരം പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് രസ്മിൻ സംസാരിച്ചത്.

സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയാണ് ആദ്യം അയച്ച് കൊടുത്തത്. രണ്ട്, മൂന്ന് ഇന്റർവ്യൂ കഴിഞ്ഞിട്ടാണ് ഷോയിലേക്ക് സെലക്ടായതെന്നും രസ്മിൻ ഭായ് അഭിമുഖത്തിൽ പറയുന്നു. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം താൻ പ്രശസ്തയായെങ്കിലും തനിൽ നിന്ന് ഒരുപാടു പേർ അകന്നെന്നാണ് രസ്മിൻ പറയുന്നു.

ബിഗ് ബോസ് ഷോയിലെ തന്റെ പ്രതിഫലത്തെ കുറിച്ച് സംസാരിച്ച രസ്മിൻ കോമണർ ആയതുകൊണ്ട് പ്രതിഫലം കുറവായിരുന്നുവെന്നാണ് പറഞ്ഞത്. ദിവസം അമ്പതിനായിരം രൂപയൊന്നും തനിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല എന്നാണ് രസ്മിൻ പറയുന്നത്.

പക്ഷെ ഒരു തുക കിട്ടിയെന്നും അത് പുറത്ത് പറയരുതെന്നും താരം പറയുന്നു. അതൊന്നും തന്റെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. ഐഫോൺ പോലും വാങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ തീർത്തു. കുടുംബവുമൊത്തി ഒരു ട്രിപ്പ് പോയി എന്നാണ് രസ്മിൻ പറയുന്നത്.