മിമിക്രി ആർട്ടിസ്റ്റ്, നടി; ബിബി ഹൗസിൽ സജീവമാകുന്ന കലാഭവൻ സരിഗ | Bigg Boss Malayalam 7 Who Is Kalabhavan Sariga Mimicri Artist And Actress Know Everything About Her Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: മിമിക്രി ആർട്ടിസ്റ്റ്, നടി; ബിബി ഹൗസിൽ സജീവമാകുന്ന കലാഭവൻ സരിഗ

Published: 

19 Aug 2025 15:55 PM

Who Is Kalabhavan Sariga: കലാഭവൻ സരിഗ മിമിക്രി ആർട്ടിസ്റ്റും നടിയുമാണ്. കോഴിക്കോട് സ്വദേശിനിയായ സരിഗയെപ്പറ്റി കൂടുതലറിയാം.

1 / 5ബിഗ് ബോസ് മലയാളം സീസൺ 7ലെ സമാധാനപതാകവാഹകയാണ് കലാഭവൻ സരിഗ. വഴക്കുകളിൽ നിന്ന് മാറിനിൽക്കുന്ന സരിഗ പക്ഷേ, ടാസ്കുകളിൽ മത്സരബുദ്ധിയോടെ കളിക്കാനും പിന്നിലാണ്. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും നടിയുമായ കലാഭവൻ സരിഗയെപ്പറ്റി കൂടുതലറിയാം. (Image Courtesy- Kalabhavan Sariga Instagram)

ബിഗ് ബോസ് മലയാളം സീസൺ 7ലെ സമാധാനപതാകവാഹകയാണ് കലാഭവൻ സരിഗ. വഴക്കുകളിൽ നിന്ന് മാറിനിൽക്കുന്ന സരിഗ പക്ഷേ, ടാസ്കുകളിൽ മത്സരബുദ്ധിയോടെ കളിക്കാനും പിന്നിലാണ്. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും നടിയുമായ കലാഭവൻ സരിഗയെപ്പറ്റി കൂടുതലറിയാം. (Image Courtesy- Kalabhavan Sariga Instagram)

2 / 5

കോഴിക്കോട് സ്വദേശിനിയായ സരിഗ വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് പ്രവേശിച്ചു. മിമിക്രി, പാട്ട്, ഡാൻസ് തുടങ്ങി പല മത്സരങ്ങളിലും സരിഗ സജീവമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം നേടിയത് വലിയ വഴിത്തിരിവായി.

3 / 5

ദിലീപ്, നാദിർഷാ, കലാഭവൻ മണി തുടങ്ങിയവർക്കൊപ്പം കലാഭവനിലാണ് സരിഗ തൻ്റെ മിമിക്രി ഊതിക്കാച്ചിയെടുത്തത്. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിൽ സരിഗ പങ്കെടുത്തു. മിമിക്രി രംഗത്തെ ചുരുക്കം സ്ത്രീകളിൽ ഒരാളായിരുന്നു കലാഭവൻ സരിഗയെന്ന കലാകാരി.

4 / 5

ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും സരിഗ അഭിനയിച്ചു. റിയാലിറ്റി ഷോ മത്സരാർത്ഥിയായും ഡബ്ബിങ് ആർട്ടിസ്റ്റായയും വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിന് ശേഷമാണ് സരിഗ ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയായി എത്തുന്നത്.

5 / 5

ബിഗ് ബോസ് വീട്ടിൽ കലാഭവൻ സരിഗ അത്ര സജീവമല്ല. അത് അവർ തന്നെ സമ്മതിക്കുന്നുണ്ട്. ടാസ്കുകൾ ചെയ്യാൻ തനിക്ക് പേടിയാണെന്ന് സരിഗ പറയുന്നു. ആദില - നൂറ ദമ്പതിമാരിലൂടെ സ്വവർഗ പ്രണയം മനസ്സിലാക്കാൻ കഴിഞ്ഞു എന്ന സരിഗയുടെ തുറന്നുപറച്ചിൽ ചർച്ചയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും