Bigg Boss Malayalam Season 7: റെന ഫാത്തിമയ്ക്ക് സംസ്‌കാരമില്ല, 2 കെ കിഡ്‌സിന്റെ നിലവാരം കാണിക്കുന്നു; വിമര്‍ശനം
Rena Fathima Bigg Boss: വീക്കെന്റ് എപ്പിസോഡില്‍ അനുമോളോട് മോഹന്‍ലാല്‍ കുറച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു, ഇതോടെ അവര്‍ക്ക് പുറത്ത് നെഗറ്റീവ് ഇമേജാണെന്ന് കരുതിയാണ് റെന വഴക്കിന് പോയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാര്‍ത്ഥിയാണ് റെന ഫാത്തിമ. ഹൗസിലെത്തി ആദ്യനാളുകളില്‍ റെനയ്ക്ക് ഗംഭീര പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നുവെങ്കിലും പിന്നീടത് ക്രമേണ കുറയാന്‍ തുടങ്ങി. അപ്പാനി ശരത്ത്, അക്ബര്‍ എന്നിവരോടൊപ്പം കുടുംബശ്രീ കൂടി നടക്കുകയാണെന്നാണ് റെനയ്‌ക്കെതിരെ പൊതുവേ പ്രേക്ഷകര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. (Image Credits: Rena Fathima Instagram)

നിലവില്‍ റെനയും അനുമോളും തമ്മിലുള്ള വഴക്കാണ് ബിഗ് ബോസിന്റെ പ്രൊമോ വീഡിയോയില്‍ ഉള്ളത്. ഇതിന് താഴെ റെനയ്‌ക്കെതിരെ നിരവധിയാളുകളാണ് കമന്റുകളിടുന്നത്.

വീക്കെന്റ് എപ്പിസോഡില്‍ അനുമോളോട് മോഹന്‍ലാല്‍ കുറച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു, ഇതോടെ അവര്‍ക്ക് പുറത്ത് നെഗറ്റീവ് ഇമേജാണെന്ന് കരുതിയാണ് റെന വഴക്കിന് പോയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

റെന എന്ത് ഓവര്‍ ആക്ടിങ് ആണ്, കലപില സൗണ്ട് ഉണ്ടാക്കാനും മുഖം കൊണ്ട് ഗോഷ്ടി കാണിക്കാനും അല്ലാതെ വേറെന്ത് അറിയാം?, മൊണ്ണകള്‍ ചേട്ടന്മാര്‍ക്ക് വേണ്ടിയുള്ള റെന അനിയത്തിയുടെ അങ്കമാണ് ആരും കാണാതെ പോകരുത് ഇങ്ങനെയാണെങ്കില്‍ റെന അനിയത്തി അടുത്തയാഴ്ച സ്വന്തം വീട്ടിലിരിക്കും.

ഒരാളെ ചപ്പാത്തി കള്ളി എന്ന് വിളിക്കുന്നതാണോ റെനയുടെ അച്ഛനും അമ്മയും പഠിപ്പിച്ച സംസ്‌കാരം, റെന ഫാത്തിമയ്ക്ക് സംസ്‌കാരമില്ല 2കെ കിഡ്‌സിന്റെ നിലവാരം അവിടെ പോയി കാണിക്കുന്നു എന്നെല്ലാം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.