സ്റ്റാർ മാജിക്കിലെ താരം, നടി; ഹൗസിൽ ശബ്ദമുയർന്ന് തുടങ്ങിയ അനുമോൾ | Bigg Boss Malayalam Season 7 Who Is Anumol Actress Who Rose To Fame Through The Game Show Star Magic Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: സ്റ്റാർ മാജിക്കിലെ താരം, നടി; ഹൗസിൽ ശബ്ദമുയർന്ന് തുടങ്ങിയ അനുമോൾ

Updated On: 

14 Aug 2025 | 05:02 PM

Who Is Bigg Boss Contestant Anumol: സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയയായ താരമാണ് അനുമോൾ. സീരിയൽ നടിയും സംസ്ഥാന ടെലിവിഷൻ പുരസ്കാരജേതാവുമായ അനുമോളെ അറിയാം.

1 / 5
ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രശസ്തയാവുന്നത്. ഹൗസിൽ ആദ്യ ആഴ്ചയിൽ നിശബ്ദയായിരുന്ന അനുമോൾ രണ്ടാം ആഴ്ച മുതൽ ശബ്ദമുയർത്തുന്നുണ്ട്. (Image Courtesy- Anumol Instagram)

2 / 5
തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ സംസ്കൃതത്തിൽ ബിരുദമെടുത്തയാളാണ്. 2014ലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. അനിയത്തി എന്ന സീരിയയിൽ ചെറിയ ഒരു വേഷത്തിലാണ് അനുമോൾ ആദ്യം അഭിനയിച്ചത്. ഇതിന് ശേഷം താരം നിരവധി സീരിയലുകളിൽ വേഷമിട്ടു.

3 / 5
സംഗമം, കൃഷ്ണ തുളസി, രാത്രിമഴ, പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ ആരാധകരെ ഉണ്ടാക്കിയെടുത്തു. സീരിയലുകളെക്കാൾ അനുമോളെ പ്രശസ്തയാക്കിയത് സ്റ്റാർ മാജിക്കായിരുന്നു.

4 / 5
സെലബ്രറ്റി ഗെയിം ഷോ ആയ ടമാർ പടാറിൽ പ്രത്യക്ഷപ്പെട്ട അനുമോൾ ഇൻസ്റ്റൻ്റ് ഹിറ്റായി. ഇതിൻ്റെ രണ്ടാം സീസണായ സ്റ്റാർ മാജിക്കിൽ പ്രധാന അംഗമായിരുന്നു അനുമോൾ. ഈയിടെ ഷോ നിർത്തുന്നത് വരെ അനുമോൾ സ്റ്റാർ മാജിക്കിലെ പ്രധാന അംഗമായിത്തന്നെ തുടർന്നു.

5 / 5
സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിലൂടെ 2023 ടെലിവിഷൻ അവാർഡിൽ സെക്കൻഡ് ഹീറോയ്ൻ പുരസ്കാരം നേടി. തിങ്കൾ മുതൽ വെള്ളി വരെ, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും അനുമോൾ വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും താരത്തിനുണ്ട്.

Related Photo Gallery
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Cooking Oil Limit: ഒരു കുടുംബം ഒരുമാസം ഉപയോ​ഗിക്കേണ്ട എണ്ണ എത്രയെന്ന് അറിയാമോ? അളവ് മാറിയാൽ ഹൃദയം പണിതരും
Platinum Price: സ്വർണമല്ല, കുതിപ്പിൽ മുന്നിൽ ‘വെള്ളിയുടെ അപരൻ’, വിലയിൽ വൻ വർദ്ധനവ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Neam Tree Astrology Remedies: വീടിന്റെ മുന്നിൽ വേപ്പ് മരമുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്
Rinku Singh: ഇതാണ് ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍; എന്തുകൊണ്ട് ബിസിസിഐ വേണ്ടവിധം റിങ്കുവിനെ ഉപയോഗിച്ചില്ല? വിമര്‍ശനം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം