BSNL Offer: ഹോളി ആഘോഷം പൊടിപൊടിക്കാം; വാര്‍ഷിക പാക്കേജില്‍ വമ്പന്‍ മാറ്റവുമായി ബിഎസ്എന്‍എല്‍
BSNL New Offer: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ തങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചത് മുതല്‍ ബിഎസ്എന്‍എലിന് കോളാണ്. മറ്റ് കമ്പനികളുടെ ചാര്‍ജ് താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ഇതിനോടകം നിരവധിയാളുകളാണ് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. ഓരോ ദിവസവും പുതിയ ഓഫറുകള്‍ നല്‍കി വരിക്കാരെ ഞെട്ടിക്കുകയാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍.

ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്‌ഡേറ്റുമായി ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇനി നിങ്ങള്‍ക്ക് 425 ദിവസത്തെ സേവനം ആസ്വദിക്കാവുന്നതാണ്. (Image Credits: Getty Images)

നേരത്തെ 395 ദിവസം വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാനാണ് 30 ദിവസം കൂടി അധിക വാലിഡിറ്റിയുമായി എത്തുന്നത്. (Image Credits: Getty Images)

2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 425 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ആസ്വദിക്കാം. (Image Credits: Getty Images)

ദിവസേനയുള്ള രണ്ട് ജിബി ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയുന്നതാണ്. മാത്രമല്ല ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ് കെയര്‍ ആപ്പ് വഴിയാണ് നിങ്ങള്‍ റീചാര്‍ജ് ചെയ്യേണ്ടത്. (Image Credits: Getty Images)

കൂടുതല്‍ നിറങ്ങള്‍, കൂടുതല്‍ വിനോദം, ഇപ്പോള്‍ കൂടുതല്‍ വാലിഡിറ്റി എന്ന പരസ്യ വാചകത്തോടെയാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ പ്ലാന്‍ അവതരിപ്പിച്ചത്. (Image Credits: Getty Images)