BTS Jungkook: തനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല; രോഗാവസ്ഥ വെളിപ്പെടുത്തി ബിടിഎസ് താരം
BTS Jungkook: ബർത്ത് ഡേ സ്പെഷ്യൽ ആയി നടത്തിയ ഹോം ടൂറിനിടെയാണ് തന്റെ ആരാധകരായ ആർമിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള ബോയ് ബാൻഡാണ് ബിടിഎസ്. ഗ്രാമി നോമിനേഷൻ ഉൾപ്പെടെ അവർ എത്തിച്ചേർന്ന നേട്ടങ്ങൾ നിരവധിയാണ്. ബിടിഎസ് താരങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വലിയ വാർത്തയാകാറുണ്ട്. (Image Credit: Instagram)

ഇപ്പോഴിതാ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബിടിഎസിലെ ഏറ്റവും ഇളയ അംഗമായ ജിയോൺ ജങ്കുക്ക്. ബർത്ത് ഡേ സ്പെഷ്യൽ ആയി നടത്തിയ ഹോം ടൂറിനിടെയാണ് തന്റെ ആരാധകരായ ആർമിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. (Image Credit: Instagram)

ലൈവില്‍ അക്ഷമനായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. താന്‍ ഇത് മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും, നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥ ഉണ്ടെന്നും ജങ്കുക്ക് പറഞ്ഞു. (Image Credit: Instagram)

ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന ഇന്‍അറ്റന്‍ഷന്‍, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയാണ് എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങള്‍. (Image Credit: Instagram)

എന്തായാലും താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകരും ഏറ്റെടുത്തു. നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയായി എത്തിയത്. നിലവിൽ അടുത്ത വര്‍ഷം ഇറങ്ങാനുള്ള പുതിയ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് ബിടിഎസ് അംഗങ്ങള്‍. (Image Credit: Instagram)