BTS Brand Ambassadorships: പാട്ടിലും ഡാൻസിലും മാത്രമല്ല, ഫാഷനിലും മുന്നിൽ തന്നെ; ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ
BTS Brand Ambassadorships: അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ. ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ ഏതെല്ലാമെന്ന് നോക്കാം.

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ജെ ഹോപ്പ്, ഷുഗ, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളുള്ള ബാൻഡിന് ആരാധകർ ഏറെയാണ്.

ഡാൻസിലും, പാട്ടിലും മാത്രമല്ല ഫാഷൻ ലോകത്തും ഇവർ മിന്നും താരങ്ങളാണ്. അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ. ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ ഏതെല്ലാമെന്ന് നോക്കാം.

ബിടിഎസ് ഗ്രൂപ്പിന്റെ ലീഡർ ആണ് കിം നംജൂൺ എന്ന ആർ എം. റാപ്പിലൂടെ വിസ്മയം തീർക്കുന്ന ആർഎം പ്രധാനമായും ഇറ്റലിയിലെ മിലാനിൽ ആസ്ഥാനമായുള്ള ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസാണ് ബോട്ടെഗ വെനെറ്റയുടെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിലെ സിൽവർ വോയിസ് എന്ന് അറിയപ്പെടുന്ന ഗായകനാണ് ജിൻ. പാട്ടിലൂടെയും നൃത്തത്തിലൂടെയും ആർമിക്ക് പ്രിയപ്പെട്ട കിം സിയോക്ക്-ജിൻ ഫ്ലോറൻസിൽ ആസ്ഥാനമായ ഒരു ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ജങ് ഹോ-സിയോക്ക്. റാപ്പിലൂടെയും വിസ്മയം തീർക്കുന്ന ജെ ഹോപ്പ് 2023 മുതൽ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിന്റെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷുഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂൺ-ഗി. പ്രധാന റാപ്പറായ ഷുഗ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റീനോയുടെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിലെ ഗായകനും ഡാൻസറുമാണ് പാർക്ക് ജിമിൻ എന്ന ജിമിൻ. 2023 മുതൽ ഫ്രാഞ്ച് ആഡംബര ഫാൽൻ ബ്രാൻഡായ ഡിയോർ, അമേരിക്കൻ ലക്ഷ്വറി ബ്രാൻഡായ ടിഫാനി & കമ്പനി തുടങ്ങിയവയുടെ ബ്രാൻഡ് അംബാസിഡറാണ്.

ബിടിഎസിന്റെ വിഷ്വലാണ് കിം തെയ്-ഹ്യുങ് എന്ന വി. ഗായകനായും ഡാൻസറായുമൊക്കെ അരങ്ങ് തകർക്കുന്ന വി, 2023 മുതൽ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ സെലിൻ, കാർട്ടിയർ എന്നിവയുടെ പ്രധാന അംബാസിഡറാണ്.

ബിടിഎസിലെ ഇളയ അംഗവും പ്രധാന ഗായകനുമാണ് ജിയോൺ ജങ്കൂക്ക് എന്നറിയപ്പെടുന്ന ജെ.കെ. 2023 മുതൽ അമേരിക്കൻ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയിന്റെ ബ്രാൻഡ് അംബാസിഡറായ ജങ്കുക്ക് പ്രവർത്തിക്കുന്നു.