BTS: ബിടിഎസ് താരത്തിന് രൂക്ഷ വിമർശനം, ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ
BTS RM: പുതിയ ആൽബത്തിന്റെ പണിപുരയിലാണ് ബിടിഎസ്. 026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് ബിടിഎസിന്റെ പ്രഖ്യാപനം.

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളുള്ള ഗ്രൂപ്പ് സൈനിക സേവനത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് തിരിച്ചെത്തിയത്. ആർഎം, ജിൻ, ജെഹോപ്പ്, ഷുഗ, വി, ജിമിൻ, ജങ്കുക്ക് എന്നീ താരങ്ങളാണ് ഗ്രൂപ്പിലുള്ളത്. (Image Credit: Instagram)

ബിടിഎസിന്റെ ലീഡർ ആയി അറിയപ്പെടുന്ന താരമാണ് കിം നംജൂൺ എന്ന ആർഎം. ഗ്രൂപ്പിലെ മെയിൻ റാപ്പറായ താരം മികച്ച ഐക്യു-ന്റെ പേരിലും പ്രസിദ്ധനാണ്. എന്നാൽ ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. (Image Credit: Instagram)

താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. വിവാദ നിർമ്മാതാവ് ഡിപ്ലോയെ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ടാഗ് ചെയ്തതാണ് കാരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആർഎം ലബുബുവിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ഡിപ്ലോയെ ടാഗ് ചെയ്യുകയുമായിരുന്നു. (Image Credit: Instagram)

മോശം പെരുമാറ്റങ്ങളുടെ പേരിൽ വിവാദത്തിൽ അകപ്പെട്ട അമേരിക്കൻ ഡിജെയെയും സംഗീത നിർമ്മാതാവുമാണ് ഡിപ്ലോ. അതിനാൽ ഡിപ്ലോയുമായി കോളബറേറ്റ് ചെയ്യേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് നിരവധി ആരാധകർ. (Image Credit: Instagram)

അതേസമയം പുതിയ ആൽബത്തിന്റെ പണിപുരയിലാണ് ബിടിഎസ്. ജിൻ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ലോസ് ഏഞ്ചലസിലാണ്. കോൺസർട്ട് പൂർത്തിയാക്കി ജിന്നും താരങ്ങളോടൊപ്പം ഉടനെ ചേരുമെന്നാണ് വിവരം. 2026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് ബിടിഎസ് പ്രഖ്യാപനം. (Image Credit: Instagram)