കാത്തിരിപ്പിന് വിരാമം, ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആൽബം ഉടൻ | BTS Set To Make Grand Comeback In March With New Album After 4 Years Malayalam news - Malayalam Tv9

BTS: കാത്തിരിപ്പിന് വിരാമം, ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആൽബം ഉടൻ

Published: 

02 Jan 2026 | 06:56 PM

BTS New Album Release: പുതിയ ആൽബത്തോടൊപ്പം തന്നെ വേൾഡ് ടൂറും നടത്തുന്നതാണ്. ഇന്ത്യയിലും താരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ആരാധകർ. 2022ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ് ബിടിഎസിന്റെ അവസാനത്തെ ആൽബം.

1 / 5നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു. പുതിയ ആൽബം റിലീസ് തീയതി പുറത്ത് വിട്ടതോടെ ആർമിയുടെ കാത്തരിപ്പിന് വിരാമമാവുകയാണ്. 2022ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ് ബിടിഎസിന്റെ അവസാനത്തെ ആൽബം.

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു. പുതിയ ആൽബം റിലീസ് തീയതി പുറത്ത് വിട്ടതോടെ ആർമിയുടെ കാത്തരിപ്പിന് വിരാമമാവുകയാണ്. 2022ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ് ബിടിഎസിന്റെ അവസാനത്തെ ആൽബം.

2 / 5

അതിന് ശേഷം അം​ഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാ​ഗമാവുകയായിരുന്നു. സൈനിക സേവനം കഴിഞ്ഞ് ടീം അംഗങ്ങൾ സോളോ ആൽബങ്ങൾ നൽകിയെങ്കിലും ബിടിഎസിന്റെ തിരിച്ചുവരവിനെ കാത്തിരിക്കുകയായിരുന്നു ആരാധകർ.

3 / 5

ഇപ്പോഴിതാ, പുതിയ ആൽബം 2026 മാർച്ചിൽ റിലീസാകുമെന്ന വാർത്ത ബിടിഎസ് അംഗങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ബിടിഎസ് അം​ഗങ്ങളായ ആർഎം, ജിൻ, ഷു​ഗ, ജെഹോപ്പ്, വി, ജിമിൻ, ജങ്കൂക്ക് എന്നിവർ സ്വന്തം കൈപ്പടയിൽ ആൽബം റിലീസ് അറിയിച്ചുള്ള സന്ദേശം പങ്കുവച്ചു.

4 / 5

മാർച്ചിൽ പുറത്തിറക്കുന്ന ആൽബം വസന്ത കാലത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നാണ് വിവരം. സൈനിക സേവനത്തിന് ശേഷം താരങ്ങൾ ലോസ് ആഞ്ചല്‍സില്‍ പോയി പുതിയ ആല്‍ബത്തിന്റെ വര്‍ക്കുകള്‍ നടത്തി പൂർത്തീകരിച്ചിരുന്നു.

5 / 5

പുതിയ ആൽബത്തോടൊപ്പം തന്നെ വേൾഡ് ടൂറും നടത്തുന്നതാണ്. ഇന്ത്യയിലും താരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ആരാധകർ. ‘ഡാർക്ക് ആൻഡ് വൈൽഡ്’ (2014), ‘ദ് മോസ്‌റ്റ് ബ്യൂട്ടിഫുൾ മൊമന്റ് ഇൻ ലൈഫ് പാർട് 2’ (2015), ‘യങ് ഫോർ എവർ എന്നിവയെല്ലാം ബിടിഎസിന്റെ ഹിറ്റ് ആൽബങ്ങളാണ്. (Image Credit: Social Media)

ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി