BTS: ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; ആരാധകരെ വിസ്മയിപ്പിച്ച് ഈ ബിടിഎസ് താരം
BTS' Suga: ദക്ഷിണ കൊറിയയിലെ പ്രശസ്തമായ സെവറൻസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സ്ഥാപനം സോളിൽ ആരംഭിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഷുഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂംഗി. ഇപ്പോഴിതാ തൻ്റെ മുഴുവൻ പേരിൽ ഒരു പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുകയാണ് താരം. (Image Credit: Instagram)

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ബാധിച്ച കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ഈ സ്ഥാപനത്തിന് മിൻ യൂംഗി ട്രീറ്റ്മെൻ്റ് സെൻ്റർ (Min Yoongi Treatment Center) എന്നാണ് പേര് നൽകിയിരിക്കുന്നത്. (Image Credit: Instagram)

ദക്ഷിണ കൊറിയയിലെ പ്രശസ്തമായ സെവറൻസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സ്ഥാപനം സോളിൽ ആരംഭിച്ചിരിക്കുന്നത്. ഷുഗയുടെ ഈ കൈതാങ്ങ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. (Image Credit: Instagram)

സംഗീതത്തിലൂടെ ചികിത്സ ലക്ഷ്യമിടുന്ന, MIND (Music, Interaction, Network, and Diversity) എന്ന പേരിൽ ഷുഗയുടെ ആശയത്തിൽ വികസിപ്പിച്ചെടുത്ത പ്രത്യേക ചികിത്സാ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. (Image Credit: Instagram)

ഈ സംരംഭത്തിനായി ഷുഗ ഏകദേശം 5 ബില്യൺ കൊറിയൻ വോൺ (ഏകദേശം 3.64 മില്യൺ ഡോളർ) നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓട്ടിസം ബാധിതരായ കുട്ടികളെ സന്ദർശിച്ച സമയത്ത്, കുട്ടികൾ താരത്തെ പ്രൊഫ. മിൻ എന്നായിരുന്നു വിളിച്ചിരുന്നത്. (Image Credit: Instagram)