BTS: കൊക്കക്കോളയുമായി കൈകോർത്ത് ബിടിഎസ് താരം, പിന്നാലെ വിവാദങ്ങളും
BTS’ V: ഒട്ടനവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ബിടിഎസ് താരങ്ങൾ. അത്തരത്തിൽ മറ്റൊരു ബ്രാൻഡിന്റെ കൂടെ ഭാഗമായിരിക്കുകയാണ് ബിടിഎസിന്റെ കിം തെയ്-ഹ്യുങ്.

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ് കീഴടക്കിയ കെപോപ് ബാൻഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളടങ്ങിയ ഗ്രൂപ്പ് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഗ്രാമി നോമിനേഷനും വൈറ്റ് ഹൗസ് സന്ദർശനവും ബിൽബോർഡും ഫിഫ ഉദ്ഘാടന വേദിയുമെല്ലാം അവയിൽ ചിലത് മാത്രം. (Image Credit: Instagram)

പാട്ടിൽ മാത്രമല്ല ബിസിനസിലും ബിടിഎസ് അംഗങ്ങൾ ഭാഗമാണ്. ഒട്ടനവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ബിടിഎസ് താരങ്ങൾ. അത്തരത്തിൽ മറ്റൊരു ബ്രാൻഡിന്റെ കൂടെ ഭാഗമായിരിക്കുകയാണ് ബിടിഎസിന്റെ കിം തെയ്-ഹ്യുങ് എന്ന വി.(Image Credit: Instagram)

ദക്ഷിണ കൊറിയയിലെ കോക്ക് സീറോയുടെ പുതിയ അംബാസഡറായി ബിടിഎസിന്റെ വിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റൊരു കെ പോപ് ഗ്രൂപ്പായ ന്യൂജീൻസിന് പകരമായാണ് വി എത്തുന്നത്. എൽജി ഹൗസ്‌ഹോൾഡ് & ഹെൽത്ത് കെയറിന് കീഴിലുള്ള കൊക്കകോള കൊറിയയാണ് ഈ കാമ്പെയ്‌നിന് നേതൃത്വം നൽകുന്നത്.(Image Credit: Instagram)

അതേസമയം കൊക്കകോളയുമായുള്ള സഹകരണം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഭാഗമായിട്ടുള്ള കൊക്കകോളയുമായുള്ള സഹകരണത്തിൽ നിരവധി ബിടിഎസ് ആരാധകർ ആശങ്ക പ്രകടിപ്പിച്ചു.(Image Credit: Instagram)

കൂടാതെ ബ്രാൻഡിന്റെ ഇസ്രായേൽ ബന്ധവും കൊക്ക-കോള ബ്രാൻഡിനെ വിവാദങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിൽ 2024-ൽ ആരംഭിച്ച ഒരു പരസ്യ കാമ്പെയ്‌നുമെല്ലാം വീണ്ടും ചർച്ചയാവുകയാണ്. (Image Credit: Instagram)

ഇതുവരെ, വിയോ ഹൈബ് ഏജൻസിയോ വിമർശനത്തെക്കുറിച്ച് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. കലാകാരന്മാരുടെ മേൽ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയരുന്നുണ്ട്.(Image Credit: Instagram)