BTS: ‘ആർമി’ കാത്തിരുന്ന ദിവസം നാളെ, യുഎസിലെ ബേസ്ബോൾ മത്സരത്തിൽ ബിടിഎസ് താരവും
BTS V, Kim Taehyung: ആഗസ്റ്റ് 25 ന് ആചാരപരമായ ആദ്യ പിച്ച് എറിയാൻ വി എത്തുമെന്ന MLBയുടെ പോസ്റ്റിന് പിന്നാലെ ടിക്കറ്റ് എടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ബിടിഎസിനുള്ളത്. താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ബിടിഎസ് ആരാധകർക്ക് സന്തോഷ വാർത്തയുമായി വി എന്നറിയപ്പെടുന്ന കിം തെയ്-ഹ്യുങ് എത്തുകയാണ്. (Image Credit: Instagram)

ബിടിഎസ് താരങ്ങൾക്കെല്ലാം സ്പോർട്സിനോട് വലിയ താൽപര്യമുണ്ട്. NBA യുടെ ആഗോള അംബാസഡറാണ് ഷുഗ. അതുപോലെ തന്നെ വിവിധ അത്ലറ്റിക്സ് മത്സരങ്ങൾ ആസ്വദിക്കാനായി ബിടിഎസ് താരങ്ങൾ പലപ്പോഴും എത്താറുണ്ട്. (Image Credit: Instagram)

എന്നാൽ ഇത്തവണ വിയുടെ ഊഴമാണ്. ഓഗസ്റ്റ് 25ന് (നാളെ) യുഎസ്സിലെ ലൊസാഞ്ചലസിൽ മേജർ ലീഗ് ബേസ്ബോൾ മത്സരത്തിൽ വി-യും ഭാഗമാകും. മത്സരത്തിലെ ആചാരപരമായ ഫസ്റ്റ് പിച്ചിനാണ് താരം എത്തുന്നത്. ലോസ് ആഞ്ചലസിലെ ഡോജസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. (Image Credit: Instagram)

ഫസ്റ്റ് പിച്ച് എംഎൽബിയിലെ (മേജർ ലീഗ് ബേസ്ബോൾ) സുപ്രധാന ആചാരമാണ്. അഭിനേതാക്കൾ, കായിക താരങ്ങൾ പോലുള്ള പ്രശസ്തരാണ് സാധാരണ കളിയുടെ തുടക്കം കുറിക്കുന്ന പിച്ച് എറിയുന്നത്. (Image Credit: Instagram)

ആഗസ്റ്റ് 25 ന് ആചാരപരമായ ആദ്യ പിച്ച് എറിയാൻ വി എത്തുമെന്ന MLBയുടെ പോസ്റ്റിന് പിന്നാലെ ടിക്കറ്റ് എടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 2017-ൽ ജങ്കൂക്കിനും 2024-ൽ ജെ-ഹോപ്പിനും ശേഷം, പിച്ചേഴ്‌സ് മൗണ്ടിലേക്ക് ആചാരപരമായ ആദ്യ പിച്ചിനായി പോകുന്ന മൂന്നാമത്തെ BTS അംഗമായി V മാറും. (Image Credit: Instagram)