കർഷകന്റെ മകൻ, ഇന്ന് കോടികളുടെ ആസ്തി, കെ-പോപ്പിന്റെ മുഖം | BTS V, Kim Taehyung's journey from poor farmer's son to K pop star Malayalam news - Malayalam Tv9

BTS V: കർഷകന്റെ മകൻ, ഇന്ന് കോടികളുടെ ആസ്തി, കെ-പോപ്പിന്റെ മുഖം

Updated On: 

26 Nov 2025 14:45 PM

BTS V Life Story: ലോകമെമ്പാടും വലിയ സ്വാധീനമുള്ള കെ-പോപ് താരങ്ങളിൽ ഒരാളാണ് ബിടിഎസ് താരമായ വി, എന്ന കിം തേ-ഹ്യൂങ്. എന്നാൽ അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കും വിജയത്തിലേക്കുമുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. വി-യുടെ ജീവിത കഥ അറിഞ്ഞാലോ...

1 / 51995 ഡിസംബർ 30-ന് ദക്ഷിണ കൊറിയയിലെ ഡേഗുവിൽ ജനിച്ച വി, ഗ്രാമപ്രദേശത്തെ ഒരു ചെറിയ ടൗണിലാണ് വളർന്നത്. ചെറുപ്പം മുതൽക്കേ സംഗീതത്തോട് അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം, ഒരു വിജയകരമായ കലാകാരനാകാൻ സ്വപ്നം കണ്ടിരുന്നു.

1995 ഡിസംബർ 30-ന് ദക്ഷിണ കൊറിയയിലെ ഡേഗുവിൽ ജനിച്ച വി, ഗ്രാമപ്രദേശത്തെ ഒരു ചെറിയ ടൗണിലാണ് വളർന്നത്. ചെറുപ്പം മുതൽക്കേ സംഗീതത്തോട് അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം, ഒരു വിജയകരമായ കലാകാരനാകാൻ സ്വപ്നം കണ്ടിരുന്നു.

2 / 5

അദ്ദേഹത്തിന്റെ പിതാവ് ഒരു കർഷകനായിരുന്നു. കുടുംബത്തിന് ഒരു നല്ല ജീവിതമാർഗം കണ്ടെത്താനുള്ള തിരക്കിലായിരുന്ന മാതാപിതാക്കൾക്ക് പകരം, മുത്തശ്ശിയാണ് വി-യെ വളർത്തിയത്.

3 / 5

2011-ൽ ദക്ഷിണ കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിനായുള്ള ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടുക്കാരനൊപ്പം എത്തിയതാണ് വി. ഒടുവിൽ, പുതുതായി ആരംഭിക്കുന്ന കെ-പോപ് ഗ്രൂപ്പായ ബി.ടി.എസിന്റെ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

4 / 5

വി ഒരു സോളോ കരിയറിലും വിജയം നേടിയിട്ടുണ്ട്. നിരവധി സിംഗിളുകൾ പുറത്തിറക്കി. കൂടാതെ 'ഹ്വാരംഗ്: ദി പോയറ്റ് വാരിയർ യൂത്ത്' എന്ന കെ-ഡ്രാമയിലും 'ദി മോസ്റ്റ് ഓർഡിനറി റൊമാൻസ്' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

5 / 5

കോടികളുടെ ആസ്തിയുള്ള വി ഇന്ന് നിരവധി ബ്രാൻഡുകളുടെയും മുഖമാണ്. കഠിനാധ്വാനവും കഴിവും കൊണ്ട് ഗ്രാമി നോമിനേഷൻ നേടി. ബിൽബോർഡ് മ്യൂസിക് അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും