ബിടിഎസ് ഇന്ത്യയിലേക്ക് വരുമോ? വേൾഡ് ടൂറുമായി താരങ്ങൾ | BTS World Tour 2026, Will members come to India, Check Full Details Malayalam news - Malayalam Tv9
BTS World Tour 2026: സിംഗിൾ സ്റ്റേജ് ഷോകളും ഫാഷൻ ഷോകളും, ചാരിറ്റി പ്രവർത്തനങ്ങളും മറ്റു പരിപാടികളുമൊക്കെയായി തിരക്കിലാണ് ബിടിഎസ് താരങ്ങൾ.
1 / 5
നിർബന്ധിത സൈനിക സേവനത്തിന് ശേഷം പുതിയ ആൽബത്തിന്റെ പണിപുരയിലാണ് ബിടിഎസ് താരങ്ങൾ അടുത്ത വർഷം പുതിയ ആൽബം റിലീസ് ചെയ്യുമെന്ന് താരങ്ങൾ ലൈവിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരങ്ങൾ വേൾഡ് ടൂറിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. (Image Credit: Instagram)
2 / 5
പ്രമുഖ സൗത്ത് കൊറിയൻ സാമ്പത്തിക സ്ഥാപനമായ ഹ്യുണ്ടായി മോട്ടോർ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ബിടിഎസിന്റെ ഏജൻസിയായ ഹൈബ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Image Credit: Instagram)
3 / 5
2026 മെയ് മാസം മുതൽ ഡിസംബർ വരെ എട്ട് മാസത്തെ വേൾഡ് ടൂർ ആണ് പ്ലാൻ ചെയ്തിരിയ്ക്കുന്നത് എന്നാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരമാവധി ഷോകൾ നടത്തും. (Image Credit: Instagram)
4 / 5
2026-ലെ ലോക പര്യടനത്തിന് മുന്നോടിയായി ആരാധകരുമായി ബന്ധം നിലനിർത്തുന്നതിനായി ബിടിഎസ് നിലവിൽ ചില ഹ്രസ്വകാല പ്രോജക്റ്റുകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഗ്രൂപ്പിന്റെ നാല് കൺസേർട്ട് സിനിമകളുടെ പ്രദർശനം 65 രാജ്യങ്ങളിലായി നടക്കുന്നുണ്ട്. (Image Credit: Instagram)
5 / 5
നിലവിൽ സിംഗിൾ സ്റ്റേജ് ഷോകളും ഫാഷൻ ഷോകളും, ചാരിറ്റി പ്രവർത്തനങ്ങളും മറ്റു പരിപാടികളുമൊക്കെയായി തിരക്കിലാണ് വിയും സുഗയും ആർ എമ്മും ജിമിനും ജിന്നും ജങ്കൂക്കും ജെ ഹോപ്പുമെല്ലാം. (Image Credit: Instagram)