Caffeine: കഫീന്റെ അമിത ഉപയോഗം രക്തസമ്മര്‍ദത്തിന് കാരണമാകുമോ?
Caffeine Side Effects: ഒരാളുടെ ആരോഗ്യം മോശമാകാന്‍ നിരവധി കാരണങ്ങളുണ്ട്. നമ്മള്‍ ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന പല ഭക്ഷണങ്ങള്‍ പോലും അതിന് വഴിവെക്കുന്നു. എന്നാല്‍ ഇതെല്ലാം ഹാനികരമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കുമെന്ന് മാത്രം.

അമിതമായി കാപ്പി കുടിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. (Image Credits: Getty Images)

പുതിയ പഠനം അനുസരിച്ച് പ്രതിദിനം 400 മില്ലിഗ്രാം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കഫീന്‍ ശരീരത്തിലെത്തുന്നത് അയാളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി സംഘടിപ്പിച്ച എസിസി ഏഷ്യ 2024 കോണ്‍ഫറന്‍സിലാണ് ഈ പഠനം അവതരിപ്പിക്കപ്പെട്ടത്.

പതിവായി കഫീന്‍ കഴിക്കുന്നത് പാരസിംപതിറ്റിക് സിസ്റ്റത്തെ അസ്വസ്ഥമാക്കുകയും രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും. ദീര്‍ഘകാലമായി കഫീന്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് പഠനത്തില്‍ പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം കാലങ്ങളോളം നിലനില്‍ക്കുകയാണെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് കൊറോണറി ആര്‍ട്ടറി രോഗം, വിട്ടുമാറാത്ത വൃക്കരോഗം, ഡിമെന്‍ഷ്യ എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നു.

ചായ, കാപ്പി എന്നിവ കുടിക്കുമ്പോള്‍ മാത്രമല്ല കൊക്കകോള, പെപ്‌സി, റെഡ് ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ പാനീയങ്ങള്‍ വഴിയും നിങ്ങളിലേക്ക് കഫീന്‍ എത്തുന്നുണ്ട്. 400 മില്ലിഗ്രാം കഫീന്‍ ഏകദേശം നാല് കപ്പ് കാപ്പി, 10 സോഡ അല്ലെങ്കില്‍ രണ്ട് എനര്‍ജി ഡ്രിങ്കുകള്‍ക്ക് എന്നിവയിലൂടെ ശരീരത്തിലേക്ക് എത്താമെന്ന് ഗവേഷകര്‍ പറയുന്നു.