Idly: ഇഡലി എന്നും കഴിക്കാമോ? ആരെല്ലാം ഒഴിവാക്കണം?
Can Idlis Be Eaten Daily: നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം.

മലയാളിയുടെ പ്രീയപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവമാണ് ഇഡലി. എന്നാൽ എല്ലാ ദിവസവും ഇഡലി കഴിക്കാമോ? ആരെല്ലാം എങ്ങനെ എല്ലാം തയ്യാറാക്കിയാൽ ഒഴിവാക്കണം എന്ന് നോക്കാം.

ഇഡ്‌ലി ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ്. എന്നാല്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഇന്‍സ്റ്റന്റ് മിക്‌സുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ച ചോയ്‌സ് ആണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ പ്രിസർവേറ്റീവുകൾ ചേർത്താൽ ഗുണം പോയെന്നു മാത്രമല്ല ദോഷവുമാണ്. അതിനാൽ ഇത്തരത്തിലുള്ള ഇഡലി മിക്സുകൾ ഒഴിവാക്കി സാധാരണപോലെ തയ്യാറാക്കിയാൽ ഇത്രയും ഗുണമുള്ള ഭക്ഷണം വേറെയില്ല.

സാമ്പാറിനൊപ്പം ഇഡ്‌ലി കഴിക്കുന്നതാണ് മികച്ച കോമ്പിനേഷന്‍. ഇത് പ്രോട്ടീനും നാരുകളും ലഭ്യമാകാന്‍ സഹായിക്കുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഴിയും.

നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം.