Health Tips: പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിത് അറിയാതെ പോകല്ലേ
Is It Okay to Wear New Clothes Without Washing: പുതു വസ്ത്രം ധരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എത്ര കിട്ടിയാലും വസ്ത്രത്തോടുള്ള ആര്‍ത്തി മാറുകയുമില്ല. എന്നാല്‍ ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നതിന് മുമ്പും ധരിക്കുന്നതിന് മുമ്പും ഒട്ടനവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വസ്ത്രങ്ങളുടെ പുതുമ പോകുന്നത് പോലും നമുക്ക് വേദനയാണ്. അതിനാല്‍ തന്നെ പലരും കഴുകാതെയാണ് പുതിയ വസ്ത്രങ്ങള്‍ ധരിക്കാറുള്ളതും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? (Image Credits: Freepik)

ചിലയാളുകള്‍ പുതിയ വസ്ത്രങ്ങള്‍ കഴുകിയാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ കഴുകാതെ ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ കാഴ്ചയില്‍ വൃത്തിയുള്ളതായി തോന്നുമെങ്കിലും അങ്ങനെ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. (Image Credits: Unsplash)

ഓണ്‍ലൈനില്‍ നിന്നോ കടകളില്‍ നിന്നോ വസ്ത്രം വാങ്ങിക്കുമ്പോള്‍ അവയോടൊപ്പം നമുക്കരികിലേക്ക് നിരവധി രോഗാണുക്കളും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ വസ്ത്രം ധരിക്കുന്നതിന് മുമ്പ് ഒന്ന് കഴുകുന്നതാണ് നല്ലത്. (Image Credits: Unsplash)

മാത്രമല്ല, ഈ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ നിരവധി ചായങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നത് ഈ ചായങ്ങള്‍ നമ്മുടെ ശരീരത്തിലാകുന്നതിന് വഴിവെക്കും. (Image Credits: Freepik)

ഇങ്ങനെ ചായങ്ങള്‍ ശരീരത്തിലെത്തുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, പുതിയ വസ്ത്രങ്ങള്‍ നിരവധിയാളുകള്‍ ഇട്ട് നോക്കുന്നതുമാണ്. അവയില്‍ നന്നായി പൊടിയും ഉണ്ടാകും, ഇതെല്ലാം തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ്. (Image Credits: Unsplash)