Fish Price Hike: മത്തിക്ക് 300, പിടിവിട്ട് അയലയും! പൊള്ളിച്ച് മീൻ വില
Fish Prices Hike in Kerala: സാധാരണക്കാരുടെ ഇഷ്ട ഭക്ഷണമായ മത്തിക്ക് കിലോയ്ക്ക് 300 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. വലിയ മത്സ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള നെയ്മീന് കിലോയ്ക്ക് 1000 രൂപയോളമാണ് ഈടാക്കുന്നത്. കേരള മാർക്കറ്റുകളിൽ മീൻ വില കുതിച്ചുയരുന്നത് സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.
സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് മീൻ വില കുതിക്കുന്നു. സാധാരണക്കാരുടെ ഇഷ്ട ഭക്ഷണമായ മത്തിക്ക് കിലോയ്ക്ക് 300 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. വലിയ മത്സ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള നെയ്മീന് കിലോയ്ക്ക് 1000 രൂപയോളമാണ് ഈടാക്കുന്നത്. കേരള മാർക്കറ്റുകളിൽ മീൻ വില കുതിച്ചുയരുന്നത് സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.
പൊള്ളിച്ച് മീൻ വില
ചെറുമീനുകളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. മത്തിക്ക് ഇപ്പോൾ കിലോയ്ക്ക് 300 രൂപ വരെയാണ് വില. കഴിഞ്ഞ മാസങ്ങളിൽ 100-150 രൂപയ്ക്കാണ് മത്തി ലഭിച്ചിരുന്നത്. അതുപോലെ, കൊച്ചുമത്തിക്ക് 240-250 രൂപയും അയലയ്ക്ക് 220-240 രൂപയുമാണ് വിവിധ മാർക്കറ്റുകളിലെ വില. മങ്കടയ്ക്ക് 200 രൂപയ്ക്കു മുകളിലുമാണ് നിലവിൽ നൽകേണ്ടത്. കൂന്തലിന് ഏകദേശം 120-140 രൂപയും, കിളിമീനിന് 200-220, ചെമ്മീൻ 300 രൂപ എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.
ചെറുമീനുകളെ പോലെ വലിയ മീനുകളുടെ വിലയും കൂടിയിട്ടുണ്ട്. നെയ്മീനിന് കിലോയ്ക്ക് 1000 രൂപയും, ആവോലിക്ക് 600-800 രൂപയും, മോദയ്ക്ക് 700-750 രൂപ വരെയുമാണ് വില. കൂടാതെ, കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് 600 മുതൽ 800 രൂപ വരെ ഈടാക്കുന്നുണ്ട്.
ALSO READ: പൊന്നില്‍ തട്ടി തെറിച്ച് മലയാളികള്‍, വില സൂപ്പറാണ്; ഇന്നത്തെ സ്വര്‍ണവില
വ്യാജപ്രചരണം ബാധിച്ചോ?
വരും ദിവസങ്ങളില്‍ മീൻ വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കേരളത്തിൽ സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലായളവിൽ കൂടുതൽ മീൻ ലഭിക്കേണ്ടതാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചതാണ് നിലവിലെ ലഭ്യതക്കുറവിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, കടലിൽ മീൻ ചാകരയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ റീലുകളും മറ്റും വിപണിയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന ഭീതിയും ചിലയിടങ്ങളിൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്.
ഏതായാലും നാടൻ മീനുകളുടെ ലഭ്യതക്കുറവും വിലവർദ്ധനവും പൊതുജനങ്ങളുടെ അടുക്കളച്ചെലവുകൾ താറുമാറാക്കിയിരിക്കുകയാണ്. മീന്‍ വിലയിലെ വർദ്ധനവ് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, വറ്റ ഉള്‍പ്പടെയുള്ള വലിയ മീനുകളുടെ വില താഴേയ്ക്ക് പോയത് ആശ്വാസം നൽകുന്നുണ്ട്. 250 രൂപ കിലോ വിലയുണ്ടായിരുന്ന വറ്റ ഒറ്റയടിക്ക് 100 രൂപയിലേക്ക് എത്തി.
English Summary:
Fish prices in Kerala have surged sharply, putting additional pressure on household budgets. Sardines are reportedly selling at around ₹300 per kg, while seer fish has reached approximately Rs 1,000 per kg.