Namma Metro: ബെംഗളൂരു മെട്രോയിൽ കോർപ്പറേറ്റ് പേര്; ഇബ്ബലൂരു സ്റ്റേഷനായി 65 കോടിയുടെ കരാർ
Ibbaluru Metro Station Gets New Name After Rs 65 Crore Agreement: നവംബര്‍ മൂന്നിനാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ചത്. സ്റ്റേഷന്റെ പേര് ഉപയോഗിക്കാനുള്ള അവകാശത്തിനൊപ്പം നിര്‍മാണ ചെലവിലേക്കുള്ള സാമ്പത്തിക സംഭാവനയും കരാറിന്റെ ഭാഗമാണ്. 65 കോടി രൂപയാണ് ഇന്‍മൊബി ഇതിനായി നല്‍കുന്നത്. ജിഎസ്ടി ഇതിന് പുറമെയാണ്.
ബെംഗളൂരു നമ്മ മെട്രോയുടെ ഇബ്ബലൂരു സ്റ്റേഷന് ഇനി പുതിയ പേര്. സ്റ്റേഷന്റെ നാമകരണ അവകാശത്തിനായി ആഗോള ടെക്‌നോളജി കമ്പനിയായ ഇന്‍മൊബിയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) 65 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചു. ഇതോടെ സ്റ്റേഷന്‍ ഇനി ഇന്‍മൊബി ഇബ്ബലൂരു മെട്രോ സ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടും.
നവംബര്‍ മൂന്നിനാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ചത്. സ്റ്റേഷന്റെ പേര് ഉപയോഗിക്കാനുള്ള അവകാശത്തിനൊപ്പം നിര്‍മാണ ചെലവിലേക്കുള്ള സാമ്പത്തിക സംഭാവനയും കരാറിന്റെ ഭാഗമാണ്. 65 കോടി രൂപയാണ് ഇന്‍മൊബി ഇതിനായി നല്‍കുന്നത്. ജിഎസ്ടി ഇതിന് പുറമെയാണ്.
30 വര്‍ഷത്തേക്ക് നാമകരണ അവകാശം
ഇബ്ബലൂരു മെട്രോ സ്റ്റേഷന്റെ നാമകരണ അവകാശം 30 വര്‍ഷത്തേക്കാണ് ഇന്‍മൊബിക്ക് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ സ്ഥാപിതമായ ടെക്‌നോളജി കമ്പനിയാണ് ഇന്‍മൊബി. നഗരത്തിന്റെ വികസനത്തിനും പൊതുഗതാഗത സംവിധാനത്തിന്റെ വളര്‍ച്ചയ്ക്കും സംഭാവന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് കമ്പനി വ്യക്തമാക്കി.
ബിഎംആര്‍സിഎല്ലിന്റെ യാത്രക്കാരില്‍ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന് പുറമെയുള്ള വരുമാനം വര്‍ധിപ്പിക്കാനും മെട്രോ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനും ഇത്തരം കരാറുകള്‍ സഹായിക്കും.
ബ്ലൂ, റെഡ് ലൈനുകളെ ബന്ധിപ്പിക്കുന്ന സ്റ്റേഷന്‍
ബെംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡ് മെട്രോ ഇടനാഴിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് ഇബ്ബലൂരു. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്റ്റേഷന്‍ ബ്ലൂ ലൈനിന്റെയും റെഡ് ലൈനിന്റെയും ഇന്റര്‍ചേഞ്ചായി പ്രവര്‍ത്തിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Also Read: Chennai Metro: മെട്രോ സർവീസ് സമയത്തിൽ മാറ്റം; ഗ്രീൻ, ബ്ലൂ ലൈൻ ട്രെയിനുകളുടെ സമയക്രമം ഇതാ…
ഔട്ടര്‍ റിങ് റോഡിന് ഇരുവശത്തുമുള്ള ഐടി, ടെക്‌നോളജി കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സ്റ്റേഷന്‍ പ്രയോജനപ്പെടും. രണ്ട് മെട്രോ ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
മറ്റ് സ്റ്റേഷനുകള്‍ക്കും കമ്പനികളുടെ പേരുകള്‍
ഔട്ടര്‍ റിങ് റോഡ് മെട്രോ ഇടനാഴിയിലെ മറ്റ് ചില സ്റ്റേഷനുകള്‍ക്കും സ്വകാര്യ കമ്പനികള്‍ നാമകരണ അവകാശം നേടിയിട്ടുണ്ട്.
- ബെല്ലന്ദൂര്‍ മെട്രോ സ്റ്റേഷന്‍- പ്രസ്റ്റീജ് ഗ്രൂപ്പ്
- കടുബീസനഹള്ളി മെട്രോ സ്റ്റേഷന്‍- എംബസി ഗ്രൂപ്പ്
- ഡിആര്‍ഡിഒ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മെട്രോ സ്റ്റേഷന്‍ -ബാഗ്മനെ ഗ്രൂപ്പ്
മെട്രോ വികസനത്തിന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടിക്കറ്റ് വരുമാനത്തിന് പുറമെ വരുമാനം കണ്ടെത്തുന്നതിനുമുള്ള ബിഎംആര്‍സിഎല്ലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാറുകള്‍.
English Summary
Bengaluru’s Ibbaluru Metro Station will be renamed InMobi Ibbaluru Metro Station after a Rs 65 crore agreement with BMRCL. InMobi has secured the station’s naming rights for 30 years.