Black Raisins Benefits: കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കൂ; പലതുണ്ട് ഗുണങ്ങൾ
Health Benefits of Black Raisins: കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, അയേൺ, കോപ്പർ, ഫൈബര്‍ തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ഇവ വളരെ നല്ലതാണ്. അതുപോലെ വായ്‌നാറ്റം അകറ്റാനും ഇത് മികച്ചതാണ്. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇവയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

നാരുകളാൽ സമ്പുഷ്ടമായ കറുത്ത ഉണക്ക മുന്തിരി ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാനും ഗുണം ചെയ്യുന്നു. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credits: Freepik)

വിറ്റാമിനുകളുടെ കലവറയായ കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. (Image Credits: Freepik)

ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഇവ അമിത വിശപ്പ് ശമിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)