Pineapple Benefits: രോഗപ്രതിരോധശേഷിക്കും കാഴ്ച ശക്തിക്കും മികച്ചത്; പൈനാപ്പിൾ ചില്ലറക്കാരനല്ല, അറിയാം ഗുണങ്ങൾ
Benefits of Eating Pineapple: വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയ പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.

പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒരു പഴമാണ് പൈനാപ്പിൾ. വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ പൈനാപ്പിൾ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഇതിൽ നാരുകളും ബ്രോമെലൈൻ എന്ന എൻസൈമും അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. (Image Credits: Freepik)

പൈനാപ്പിളിൽ കാണപ്പെടുന്ന ബ്രോമെലിനിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആസ്ത്മ, സന്ധിവാതം തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ട വീക്കവും വേദനയും കുറയ്ക്കാൻ ഗുണം ചെയ്യും. കൂടാതെ ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Freepik)

പൈനാപ്പിൾ ആന്റി-ഓക്സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. (Image Credits: Freepik)

വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ പൈനാപ്പിൾ കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കുന്നത് വഴി ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും, വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു. (Image Credits: Freepik)

പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുകയും നല്ല കാഴ്‌ച ശക്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നേത്ര സംബന്ധമായ മറ്റ് പ്രശ്‌നങ്ങളും തടയാൻ ഇത് സഹായിക്കും. (Image Credits: Freepik)